
ഇടുക്കി: ഇടുക്കി വാഗമണ്ണിൽ വീട്ടുവളപ്പിൽ നട്ടുവളർത്തിയിരുന്ന കഞ്ചാവ് ചെടികളും കഞ്ചാവും പിടികൂടി. വാഗമൺ പാറക്കെട്ട് മരുതുംമൂട്ടിൽ വിജയകുമാർ (58) മകൻ വിനീത് (27), സമീപവാസി വിമൽ ഭവനിൽ വിമൽ (29) എന്നിവരാണ് ഇടുക്കി ഡാൻസാഫ് സംഘത്തിന്‍റെ പിടിയിലായത്. വിജയകുമാറിന്റെ വീട്ടുവളപ്പിൽ വളർത്തിയിരുന്ന ആറ് കഞ്ചാവ് ചെടികളും ഇവരുടെ പക്കൽ നിന്നും അൻപത് ഗ്രാം കഞ്ചാവുമാണ് കണ്ടെത്തിയത്.
നാട്ടുകാർക്ക് തോന്നിയ സംശയത്തിൽ ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കുറച്ചു നാളുകളായി ഇവർ നിരീക്ഷണത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ പിടിയിലായത്. പ്രതികൾക്ക് കഞ്ചാവ് റാക്കറ്റുമായി ബന്ധമുള്ളതായും പൊലീസ് പറഞ്ഞു. പല തവണ ഇവരെ പിടികൂടാൻ ശ്രമിച്ചെങ്കിലും വഴുതി പോയിരുന്നു.


