47-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് പ്രഖ്യാപിച്ചു. ഡോ അജിത് ജോയ്, ജോയ് മൂവി പ്രൊഡക്ഷൻ നിർമിച്ച് ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടമാണ് 2023 ലെ മികച്ച ചിത്രം. ആനന്ദ് ഏകർഷി ആണ് മികച്ച സംവിധായകൻ (ചിത്രം:ആട്ടം). ഗരുഡനിലെ അഭിനയത്തിന് ബിജു മേനോനെയും പൂക്കാലത്തിലെ വേഷത്തിന് വിജയരാഘവനെയും മികച്ച നടന്മാരായി തെരഞ്ഞെടുത്തു. ശിവദ (ജവാനും മുല്ലപ്പൂവും), സറിൻ ഷിഹാബ് (ആട്ടം) എന്നിവരാണ് മികച്ച നടിമാർ.
69 ചിത്രങ്ങളാണ് ഇത്തവണ മത്സരിച്ചത്. അസോസിയേഷൻ പ്രസിഡന്റും ജൂറി ചെയർമാനുമായ ഡോ. ജോർജ്ജ് ഓണക്കൂറും ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫുമാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ഡോ.ജോർജ് ഓണക്കൂർ ചെയർമാനും തേക്കിൻകാട് ജോസഫ്, എ ചന്ദ്രശേഖർ, ഡോ. അരവിന്ദൻ വല്ലച്ചിറ, മുരളി കോട്ടയ്ക്കകം എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്.
ശ്രീനിവാസന് ചലച്ചിത്രരത്നം
സമഗ്രസംഭാവനകളെ മാനിച്ച് നൽകുന്ന ചലച്ചിത്ര രത്നം പുരസ്‌കാരം നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് സമ്മാനിക്കും.
റൂബി ജൂബിലി അവാർഡ് രാജസേനന്
തിരക്കഥാകൃത്തും സംവിധായകനും നടനുമായ രാജസേനന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാർഡ് നൽകും. നടൻ മുകേഷ്, നിർമാതാവും വിതരണക്കാരനുമായ കിരീടം ഉണ്ണി, നടൻ പ്രേംകുമാർ, ചിത്രസംയോജക ബീന പോൾ വേണുഗോപാൽ, നടിയും സംവിധായകയുമായ സുഹാസിനി മണിരത്‌നം എന്നിവർക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം നൽകും.
മറ്റ് അവാർഡുകൾ
മികച്ച രണ്ടാമത്തെ ചിത്രം: തടവ് (നിർമ്മാണം: പ്രമോദ് ദേവ്, ഫാസിൽ റസാഖ്)
മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകൻ: ഫാസിൽ റസാഖ് (ചിത്രം: തടവ്)
മികച്ച സഹനടൻ: കലാഭവൻ ഷാജോൺ (ചിത്രങ്ങൾ: ഇതുവരെ, ആട്ടം)
ഷെയ്ൻ നിഗം (ചിത്രങ്ങൾ: ആർഡിഎക്‌സ്, വേല)
മികച്ച സഹനടി : കെ പി എ സി ലീല (പൂക്കാലം, പൂവ്)
മികച്ച ബാലതാരം : നസീഫ് മുത്താലി (ചിത്രം: ചാമ)
ആവണി ആവൂസ് (ചിത്രം: കുറിഞ്ഞി)
മികച്ച തിരക്കഥ : വി സി അഭിലാഷ് (പാൻ ഇന്ത്യൻ സ്റ്റോറി)
മികച്ച ഗാനരചയിതാവ്: കെ ജയകുമാർ (ചിത്രങ്ങൾ: ഇതുവരെ, ഴ, അച്ഛനൊരു വാഴ വച്ചു)
മികച്ച സംഗീത സംവിധാനം: അജയ് ജോസഫ് (ആഴം)
മികച്ച പശ്ചാത്തല സംഗീതം: എബി ടോം (അവൾ പേർ ദേവയാനി)
മികച്ച പിന്നണി ഗായകൻ : മധു ബാലകൃഷ്ണൻ (ഗാനം: കാഞ്ചന കണ്ണെഴുതി…ചിത്രം: ഞാനും പിന്നൊരു ഞാനും)
മികച്ച പിന്നണി ഗായിക: മൃദുല വാരിയർ (ഗാനം: കാലമേ….ചിത്രം: കിർക്കൻ)
മികച്ച ഛായാഗ്രാഹകൻ: അർമോ (അഞ്ചക്കള്ളകോക്കൻ)
മികച്ച ചിത്രസന്നിവേശകൻ: അപ്പു ഭട്ടതിരി (റാണി ദ് റിയൽ സ്റ്റോറി)
മികച്ച ശബ്ദലേഖകൻ: ആനന്ദ് ബാബു (ചിത്രങ്ങൾ: ഒറ്റമരം, റിഥം, വിത്തിൻ സെക്കൻഡ്‌സ്)
മികച്ച കലാസംവിധായകൻ: സുമേഷ് പുൽപ്പള്ളി, സുനിൽ മക്കാന (നൊണ)
മികച്ച മേക്കപ്പ്മാൻ: റോണക്‌സ് സേവ്യർ (പൂക്കാലം)
മികച്ച വസ്ത്രാലങ്കാരം: ഇന്ദ്രൻസ് ജയൻ (ചിത്രങ്ങൾ: റാണി ദ് റിയൽ സ്റ്റോറി, ഇതുവരെ)
മികച്ച ജനപ്രിയ ചിത്രം: ആർ ഡി എക്‌സ് (സംവിധാനം: നഹാസ് ഹിദായത്ത്)
ഗരുഡൻ (സംവിധാനം: അരുൺ വർമ്മ)
മികച്ച ബാലചിത്രം: കൈലാസത്തിലെ അതിഥി (സംവിധാനം: അജയ് ശിവറാം)
മികച്ച ദേശീയോദ്ഗ്രഥന ചിത്രം: ഭഗവാൻദാസിന്റെ രാമരാജ്യം (സംവിധാനം: റഷീദ് പറമ്പിൽ)
മികച്ച ജീവചരിത്ര സിനിമ: ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ്‌ലെസ് (സംവിധാനം: ഷൈസൺ പി ഔസേഫ്)
മികച്ച പരിസ്ഥിതി ചിത്രം: വിത്ത് (സംവിധാനം: അവിര റബേക്ക)
പച്ചപ്പ് തേടി (സംവിധാനം: കാവിൽരാജ്)
മികച്ച ലൈവ് അനിമേഷൻ ചിത്രം: വാലാട്ടി (സംവിധാനം: ദേവൻ ജയകുമാർ)
സാമൂഹികപ്രസക്തിയുള്ള ചിത്രം: ദ് സ്‌പോയ്ൽസ് (സംവിധാനം: മഞ്ജിത് ദിവാകർ)
ഇതുവരെ (സംവിധാനം: അനിൽ തോമസ്)
ആഴം (നിർമ്മാണം: ജഷീത ഷാജി)
മികച്ച ഗോത്രഭാഷാ ചിത്രം: കുറുഞ്ഞി (സംവിധാനം: ഗിരീഷ് കുന്നുമ്മൽ)
മികച്ച അന്യഭാഷാ ചിത്രം: മാമന്നൻ (നിർമാണം: റെഡ്ജയന്റ് മൂവീസ്, സംവിധാനം: മാരി ശെൽവരാജ്)
മികച്ച നവാഗത പ്രതിഭകൾ
സംവിധാനം: സ്റ്റെഫി സേവ്യർ (ചിത്രം: മധുരമനോഹരമോഹം)
ഷൈസൺ പി ഔസേഫ് (ചിത്രം: ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ്‌ലെസ്)
അഭിനയം: പ്രാർത്ഥന ബിജു ചന്ദ്രൻ (ചിത്രം: സൂചന)
രേഖ ഹരീന്ദ്രൻ (ചിത്രം: ചെക്ക്മേറ്റ്)
പ്രത്യേക ജൂറി പുരസ്‌കാരം
സംവിധാനം: അനീഷ് അൻവർ (ചിത്രം: രാസ്ത)
അഭിനയം: ബാബു നമ്പൂതിരി (ചിത്രം: ഒറ്റമരം)
ഡോ. മാത്യു മാമ്പ്ര (ചിത്രം: കിർക്കൻ)
ഉണ്ണി നായർ (ചിത്രം: മഹൽ)
എ വി അനൂപ് (ചിത്രം: അച്ഛനൊരു വാഴ വച്ചു)
ബീന ആർ ചന്ദ്രൻ (ചിത്രം: തടവ്)
റഫീഖ് ചൊക്‌ളി (ചിത്രം: ഖണ്ഡശ)
ഡോ.അമർ രാമചന്ദ്രൻ (ചിത്രം: ദ്വയം)
ജിയോ ഗോപി ച്രിത്രം: തിറയാട്ടം)
തിരക്കഥ: വിഷ്ണു രവി ശക്തി (ചിത്രം: മാംഗോമുറി)
ഗാനരചന, സംഗീതസംവിധാനം: ഷാജികുമാർ (ചിത്രം: മോണോ ആക്ട്)
സംഗീതം: സതീഷ് രാമചന്ദ്രൻ (ചിത്രം: ദ്വയം)
ഷാജി സുകുമാരൻ (ചിത്രം: ലൈഫ്