സഖാവ്:എസ്.രത്നാകരൻ…. എപ്പോഴും ചിരിച്ച മുഖവുമായി മാത്രം കണ്ടിട്ടുള്ള വ്യെക്തി.തികഞ്ഞ ഒരു കമ്മ്യൂണിസ്റ്റുകാരൻ നിലപാടുകൾ കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും രാഷ്ട്രീയ രംഗത്ത് ശോഭിച്ച നിന്ന അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം കാരയ്ക്കാട് വാർഡിനെ സംബന്ധിച്ചു നികത്താനാകാത്ത നഷ്ടം തന്നെ ആയിരുന്നു

.അദ്ദേഹത്തിന്റെ വാർഷിക ദിനത്തിൽ നാളെ (22-05-2024) രാവിലെ 8.30 മണിയ്ക്ക് കാരയ്ക്കാട് ലക്ഷംമുക്ക് ജംഗ്ഷനിൽ പതാക ഉയർത്തൽ, പുഷ്പാർച്ചന,9 മണിയ്ക്ക് കരയ്ക്കാട് LMLPS ൽ വച്ച് അനുസ്മരണ സമ്മേളനം നടക്കും, സമ്മേളനത്തിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കും.തുടർന്ന് വൈകുന്നേരം 4 മണിയ്ക്ക് കാരയ്ക്കാട് വാർഡിൽ SSLC,+2 ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിയ്ക്കും

നീണ്ട പത്ത് വർഷ കാലത്തോളം വാർഡ് മെമ്പർ,കൂടാതെ ബ്രാഞ്ച് സെക്രട്ടറി, ലോക്കൽ കമ്മിറ്റി അംഗം, അതിലുപരി എല്ലാ വിഭാഗ ജനങ്ങളിലേയ്ക്കും ചെന്നെത്തുന്ന മികച്ച പ്രവർത്തന മികവ് മറ്റുള്ളവരിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നു.കൊറോണ എന്ന മഹാമാരി കാലത്തും സ്വന്തം ആരോഗ്യം പോലും വകവെയ്ക്കാതെ വാർഡിലെ ജനങ്ങൾക്ക്‌ വേണ്ടി ഭക്ഷണ സാധനങ്ങൾ എത്തിച്ചു നൽകുന്നതിനും പൊതിച്ചോർ പോലെ എല്ലാ കാര്യങ്ങളിലും കൃത്യമായ നിർദേശം നൽകി ഡി.വൈ. എഫ്.ഐ ക്കാരോടൊപ്പം സജീവമായി നില നിന്ന സഖാവ്. നടന്ന് തീർത്ത ഈ വഴികളിൽ ഇനിയും കൂടെ നടക്കാൻ സഖാവ് ഇല്ലെന്നുള്ളത് മനസിൽ ഒരു നൊമ്പരമായി ശേഷിക്കുന്നു.