
പുത്തൻ തലമുറയുടെ സർഗ്ഗവാസനകൾക്ക് വേദിയൊരുക്കി “ചിത്രാങ്കണം 2024”
മെയ് 14 ന് കുമ്മിൾ GHSS ൽ നടക്കുന്ന പ്രദർശനം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെ നജീബത്ത് ഉദ്ഘാടനം ചെയ്യും.

ചിത്രകലാ അധ്യാപകനായ പി എസ് ദിലീപ് കുമാർ, ചിത്രകാരി ആതിര ദീപു, ജനപ്രതിനിധികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുക്കും.

പ്രശസ്ത ചിത്രകലാ അധ്യാപകൻ ഗിരീഷ് ചായികയുടെ ശിക്ഷണത്തിൽ പരിശീലനം നേടിയ നാൽപതോളം കുട്ടികളാണ് ഈ ചിത്ര പ്രദർശനത്തിൽ പങ്കെടുക്കുന്നത്. ഇവർ വരച്ച 400 വ്യത്യാസ്തങ്ങളായ ചിത്രങ്ങൾ പ്രദർശനത്തിനുണ്ടാകും.പ്രകൃതിയും, മനുഷ്യനും, ജീവ ജാലങ്ങളും ക്യാൻവാസിൽ തെളിയും.കുട്ടികളുടെ 8 മാസത്തിലധികമായുള്ള അധ്വാനത്തിന്റെ ഫലമാണ് ഈ ചിത്രപ്രദർശനം. പാങ്ങോട് മുതൽ കടയ്ക്കൽ കുറ്റിക്കാട് വരെ നിന്നുള്ള കുട്ടികൾ ഇതിൽ പങ്കെടുക്കുന്നു.ചിത്ര കലയിൽ താത്പര്യമുള്ള കുട്ടികളുടെ കഴിവ് തിരിച്ചറിഞ്ഞ് നാടിന് സമർപ്പിക്കുക എന്ന ദൗത്യമാണ് ഇതിന് പിന്നിലെന്ന് ഗിരീഷ് പറയുന്നു.

ഇങ്ങനെ ഈ കല മനസിൽ സൂക്ഷിക്കുക വഴി മനുഷ്യത്വം നഷ്ടപ്പെടാത്ത നല്ല മനുഷ്യരാകുവാൻ അവർക്ക് കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവയ്ക്കുന്നു.ചിത്ര കലയിൽ താത്പര്യമുള്ള കുട്ടികളുടെ കഴിവ് തിരിച്ചറിഞ്ഞ് നാടിന് സമർപ്പിക്കുക എന്ന ദൗത്യമാണ് ഇതിന് പിന്നിലെന്ന് ഗിരീഷ് പറയുന്നു

.ഇങ്ങനെ ഈ കല മനസിൽ സൂക്ഷിക്കുക വഴി മനുഷ്യത്വം നഷ്ടപ്പെടാത്ത നല്ല മനുഷ്യരാകുവാൻ അവർക്ക് കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവയ്ക്കുന്നു.



