
യു.കെ. വെയിൽസിൽ നഴ്‌സുമാരുടെ ഒഴിവുകളിലേക്ക് നോർക്ക റൂട്ട്‌സ് റിക്രൂട്ട്മെൻ്റ് സംഘടിപ്പിക്കുന്നു. നഴ്‌സിങ്ങിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ- നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ രജിസ്‌ട്രേഷന് ഉണ്ടായിരിക്കണം. ആറുമാസത്തെ പ്രവൃത്തിപരിചയവും വേണം.
മെഡിക്കൽ, സർജിക്കൽ, എമർജൻസി, പീഡിയാട്രിക്, ന്യൂറോസർജറി, റീഹാബിലിറ്റേഷൻ, പെരിഓപ്പറേറ്റീവ്, അല്ലെങ്കിൽ ജനറൽ നഴ്‌സിങ് സ്‌പെഷ്യാലിറ്റികളിലെ പ്രവർത്തി പരിചയമാണ് പരിഗണിക്കുക.
സ്‌പീക്കിങ്, റീഡിങ്, ലിസണിങ് എന്നിവയിൽ ഐഇഎൽടിഎസ് സ്‌കോർ ഏഴ് (റൈറ്റിങ്ങിൽ 6.5) അല്ലെങ്കിൽ സ്പീക്കിങ്, റീഡിങ്, ലിസണിങ് എന്നിവയിൽ ഒഇടിബിയും (റൈറ്റിങ്ങിൽ സി+) ശേഷി ഉണ്ടായിരിക്കണം.
ജൂൺ 6 മുതൽ 8 വരെ എറണാകുളം ഹോട്ടൽ താജ് വിവാന്തയിലാണ് അഭിമുഖവും തിരഞ്ഞെടുപ്പും.
വിശദമായ സി.വി., ഐ.ഇ.എൽ.ടി.എസ്./ഒ.ഇ.ടി. സ്‌കോർ കാർഡ്, പാസ്‌പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം [email protected], [email protected] ൽ മെയ് 24 നകം അപേക്ഷിക്കണം. വിശദവിവരങ്ങൾ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.


