തൃശൂര്‍: വാല്‍പ്പാറ വെള്ളമല ടണലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വാല്‍പ്പാറ കോ- ഓപ്പറേറ്റീവ് കോളനിയിലെ താമസക്കാരനായ ശ്യാം കൃഷ്ണന്‍ ( 26 ) ആണ് മരിച്ചത്.കൂട്ടുകാര്‍ക്കൊപ്പം ഉച്ചയോടെ കുളിക്കാന്‍ പോയ ശ്യാം പാറയിടുക്കില്‍ അകപ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. വാല്‍പ്പാറയിലെ ബന്ധുവിനൊപ്പം തുണിക്കട നടത്തുകയായിരുന്നു ശ്യാം. മൃതദേഹം വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

error: Content is protected !!