കടയ്ക്കൽ : ശങ്കർനഗർ എല്ലുകാട് കോളനിയ്ക്ക് സമീപം അല്പം മുൻപാണ് അപകടം നടന്നത്.സി പി സ്‌കൂളിന് സമീപം സന്തോഷ്‌ ഭവനിൽ സന്തോഷ്‌ (44) ആണ് മരണപ്പെട്ടത്. ശങ്കർനഗർ ഭാഗത്തുനിന്നും വന്ന സന്തോഷിന്റെ ബൈക്ക് എല്ലുകാട് കോളനിക്ക് സസമീപം വച്ച് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്നും നാട്ടുകാർ കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. മൃതദേഹം മോർച്ചറിയിൽ.കടയ്ക്കൽ വാട്ടർ അതോറിറ്റിയിലെ താത്ക്കാലിക ജീവനക്കാരനാണ് മരണപ്പെട്ട സന്തോഷ്‌.മീര എം ദാസ് ആണ് ഭാര്യ മക്കൾ ദേവ കൃഷ്ണ, ഹരി കൃഷ്ണ

error: Content is protected !!