
കൊച്ചി : തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്ത് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് നൽകിയ ഹർജിയിൽ ഹൈക്കോടതി വ്യാഴാഴ്ച വിധി പറയും. ജസ്റ്റിസ് പി ജി അജിത്കുമാറാണ് ഹർജി പരിഗണിക്കുന്നത്. മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടിയതിനാൽ കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.
2021ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കെ ബാബു മതചിഹ്നം ഉപയോഗിച്ച് വോട്ടുപിടിച്ചുവെന്നും അയ്യപ്പനെ പ്രചരണ ആയുധമാക്കിയെന്നും അതിനാൽ കെ ബാബുവിന്റെ നിയമസഭാംഗത്വം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സ്വരാജ് ഹർജി നൽകിയിട്ടുള്ളത്. വോട്ട് അഭ്യർഥിച്ചുള്ള സ്ലിപ്പിൽ അയ്യപ്പന്റെ ചിത്രവും ഉപയോഗിച്ചിരുന്നു


