
കടയ്ക്കൽ : കൈ കൊട്ടിക്കളികളും ചെണ്ടമേളങ്ങളും നാടൻ കലാരൂപങ്ങളുമായി പ്രിയനായകന് ചടമംഗലത്തിൻ്റെ ഹൃദയ വഴികളിൽ ഉജ്വല വരവേൽപ്പ് .നിലമേൽ, ഇട്ടിവ,കുമ്മിൾ,ചിതറ മേഖലകളിലായിരുന്നു ചൊവ്വാഴ്ച എം മുകേഷിൻ്റെ പര്യടനം. രാവിലെ 9 ന് നിലമേൽ മുരുക്കുമണിലായിരുന്നു ആദ്യ സ്വീകരണം

വിവിധ സ്വീകരണ കേന്ദ്രങ്ങളിലൂടെ നിലമേൽ ജംഗ്ഷനും കടന്ന് കടയ്ക്കൽ പഞ്ചായത്തിലെ കോട്ടപ്പുറം കാഷ്യു ഫാക്ടറിയ്ക്ക് മുന്നിൽ തൊഴിലാളികളുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം.

തുടർന്ന് ഇട്ടിവ പഞ്ചായത്തിലെ ചരിപ്പറമ്പ് വയല മണ്ണൂർ,കാട്ടാംപള്ളി,മണലുവട്ടം മുക്കട സ്വീകരണ കേന്ദ്രങ്ങൾ പിന്നിട്ട് കുമ്മിൾ പഞ്ചായത്തിലെ ഈയ്യക്കോട്,മങ്കാട് കുന്നിൽകട,മുല്ലക്കര,കുമ്മിൾ സ്വീകരണകേന്ദ്രങ്ങളിലേക്ക് കത്തുന്ന ഉച്ചവെയിലിനെയും വകവയ്ക്കാതെ വൻജനാവലിയാണ് വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രിയ നായകനെകാത്തു നിന്നത്.

ചിതറ പഞ്ചായത്തിലെ മന്ദിരംകുന്ന്,മതിര ഭജനമഠം സ്വീകരണ
കേന്ദ്രങ്ങളിൽ കൈ കൊട്ടിക്കളിയടക്കമുള്ള നാട്ടു കലാരൂപങ്ങളുമായി ജനങ്ങൾ സ്വീകരണങ്ങൾക്ക് ഉത്സവഛായയേകി.

ബൗണ്ടർ മുക്ക് കിഴക്കുംഭാഗം ചിതറ കല്ലുവെട്ടാംകുഴി ഐരക്കുഴി കണ്ണംകോട് തുടങ്ങി വിവിധ സ്വീകരണ കേന്ദ്രങ്ങൾ പിന്നിട്ട് മടത്തറ കൊല്ലായിൽ മഹാഗനിയിലെത്തുമ്പോൾ രാത്രിയിലും വൻ വരവേൽപ്പാണ് സ്ഥാനാർത്ഥിക്ക് നൽകിയത്

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സിപിഐഎം ജില്ലാ സെക്രട്ടറിയറ്റംഗം എസ് വിക്രമൻ പി കെ ബാലചന്ദ്രൻ എം നസീർ എസ് ബുഹാരി പത്മകുമാർ, ജെ.സി അനിൽ ബി ബൈജു ഷൈൻകുമാർ ജി.ദിനേശ്കുമാർ, ആദർശ് തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.


