
ചെങ്ങന്നൂർ ∙ റെയിൽവേ സ്റ്റേഷനിൽ മൂർഖൻ പാമ്പിനെ പിടികൂടി. ഇന്നലെ വൈകിട്ട് ഒന്നാം പ്ലാറ്റ്ഫോമിൽ മെമു ട്രെയിൻ കടന്നു പോയതിനു പിന്നാലെയാണ് മൂർഖൻപാമ്പിന്റെ കുഞ്ഞിനെ പിടികൂടിയത്. പ്ലാറ്റ്ഫോമിലേക്കു കയറുന്ന ചവിട്ടു പടിയിൽ കിടക്കുകയായിരുന്ന പാമ്പിനെ സമീപത്തെ ടീ സ്റ്റാളിലെ ജീവനക്കാരൻ പിടികൂടി കുപ്പിയിലാക്കി.
ഫോറസ്റ്റ് കെയർടേക്കർ സാം പൂമലയെ വിവരം അറിയിച്ചു. മുൻപും പ്ലാറ്റ്ഫോമിൽ നിന്നു പാമ്പിനെ പിടികൂടിയതായി പിടികൂടിയതായി ജീവനക്കാരൻ പറയുന്നു. നൂറുകണക്കിനു യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനിൽ യാത്രക്കാർക്കുഭീഷണിയാവുകയാണ് പാമ്പുശല്യം.




