Month: April 2024

വയനാട്ടിൽ എടിഎം കൗണ്ടറിൽ മൂർഖൻപാമ്പ്; വനപാലകരെത്തി പിടികൂടി

വയനാട്ടിൽ എടിഎം കൗണ്ടറിനുള്ളിൽനിന്ന്‌ മൂർഖൻപാമ്പിനെ പിടികൂടി. പെരിക്കല്ലൂർ ടൗണിൽ സെന്റ്‌ തോമസ് ക്‌നാനായ പള്ളിയുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കനറാ ബാങ്കിന്റെ എടിഎമ്മിൽനിന്നാണ്‌ പാമ്പിനെ പിടികൂടിയത്‌. പെരിക്കല്ലൂർ സ്വദേശി ഷൈജു ഒഴുകയിൽ പണം എടുക്കാനായി എടിഎമ്മിൽ എത്തിയപ്പോഴാണ്‌ മൂർഖൻ പാമ്പിനെ കണ്ടത്‌. ഷൈജു…

പട്ടാമ്പിയിൽ യുവതിയും യുവാവും വന്ദേഭാരത് ട്രെയിൻ തട്ടിമരിച്ച നിലയിൽ

പട്ടാമ്പി: പട്ടാമ്പിയിൽ യുവതിയും യുവാവും വന്ദേഭാരത് ട്രെയിൻ തട്ടിമരിച്ചു. കാരക്കാട് റെയിൽവേ സ്റ്റേഷനു സമീപത്ത് ഇന്നലെ വൈകുന്നേരം 5.40നാണ് സംഭവം. തൃത്താല ഭാഗത്ത് താമസിക്കുന്ന ബംഗാൾ ജൽപൈഗുരി കാതംബരി ദക്ഷിൺ ഹൻസ് ഹല്ലി സ്വദേശിയായ സുലൈ സർക്കാറിന്റെ മകൻ പ്രദീപ് സർക്കാറും…

മിന്നലേറ്റ് മരത്തിന് തീ പിടിച്ചു: അടുത്തു നിന്ന യുവാവ് മരിച്ചു

കോതമംഗലം: മിന്നലേറ്റ് യുവാവ് മരിച്ചു. കോതമംഗലത്ത് വട്ടാട്ടുപാറ റോക്ക് ഭാഗം ബേസില്‍ വര്‍ഗീസ്സാണ് മരിച്ചത്. പലവന്‍പടി പുഴയോരത്തെ മരച്ചുവട്ടില്‍ നില്‍ക്കുകയായിരുന്നു ബേസിൽ.ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മിന്നലേറ്റ് മരത്തിന് തീ പിടിച്ചു. യുവാവ് തല്‍ക്ഷണം മരിച്ചു

ഇനി വാഹനത്തിന് ഒരു ഫാസ്ടാഗ് മാത്രം.

ഒരേ വാഹനത്തിൽ ഉപയോഗിക്കുന്ന ഒന്നിലേറെയുള്ള ഫാസ്ടാഗുകൾ ഏപ്രിൽ 15 നകം റദ്ദാക്കാൻ നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ബാങ്കുകളോട് നിർദേശിച്ചു. ഏപ്രിൽ 1 മുതൽ ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് മാത്രമേ അനുവദിക്കൂ. ഒരു വാഹനത്തിൽ ഒന്നിലേറെ ഫാസ്ടാഗുകൾ…

തൊഴില്‍ രംഗത്തെ മാറ്റത്തിനനുസരിച്ചുള്ള നൂതന ബിരുദ-ബിരുദാനന്തര കോഴ്സുകളുമായി ജെയിന്‍ യൂണിവേഴ്സിറ്റി

കൊച്ചി: തൊഴില്‍ രംഗത്ത് മികച്ച കരിയര്‍ സ്വന്തമാക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ നൂതന കോഴ്സുകളുമായി ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി, ക്ലൗഡ് ടെക്നോളജി തുടങ്ങി തൊഴില്‍ സാധ്യതയേറെയുള്ള ഒട്ടനവധി കോഴ്സുകളാണ്…

പ്രസവാനന്തര ശുശ്രൂഷ, രോഗീപരിചരണം; കൂട്ടിരിക്കാൻ ക്വിക്‌ സെർവുമായി കുടുംബശ്രീ

തിരുവനന്തപുരം > പ്രൊഫഷണലുകളായി സേവനരംഗത്തേക്ക്‌ കടക്കാൻ കുടുംബശ്രീ പ്രവർത്തരും. “ക്വിക്‌ സെർവ്‌’ എന്ന പേരിൽ കുടുംബശ്രീ അർബൻ സർവീസ്‌ ടീമാണ്‌ വീട്ടുജോലി, ക്ലീനിങ്‌, പ്രസവാനന്തര ശുശ്രുഷ, രോഗീപരിചരണം, ശിശുചരിചരണം, രോഗികൾക്കും കുഞ്ഞുങ്ങൾക്കും കൂട്ടിരിക്കൽ തുടങ്ങിയ മേഖലകളിൽ സഹായഹസ്‌തവുമായി എത്തുക. സംസ്ഥാനത്തെ മുഴുവൻ…

കടയ്ക്കൽ പഞ്ചായത്ത്‌ കുടുംബശ്രീ സി ഡി എസ് സ്പെഷ്യൽ ഇഡ്ഡലി ഫെസ്റ്റ്.

മാർച്ച് 30 ലോക ഇഡ്ഡലി ദിനമാണ്. മലയാളികൾക്ക് മാത്രമല്ല, ലോകമെമ്പാടും ഇഡ്ഡലിക്ക് ആരാധകരുണ്ട്.ചെന്നൈയിൽ ഇഡ്ഡ‍‍‍ലി കാറ്ററിങ് നടത്തുന്ന ഇനിയവൻ എന്ന ഗ്രൂപ്പ് ഇഡ്ഡലിയ്ക്ക് ഒരു പ്രത്യേക ദിവസം വേണമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് മാർച്ച് 30 ഇഡ്ഡലിയുടെ ദിനമായത്. ലോക ഇഡ്ഡ‍‍‍ലി ദിനമായി…

കൊല്ലം ജില്ലയിലെ ജില്ലയിലെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെ വിവരങ്ങൾ

കരുനാഗപ്പള്ളി: സുധീര്‍കുമാര്‍ ഐ. വി, ജില്ലാ സപ്ലൈ ഓഫീസര്‍- 9447672577 കുന്നത്തൂര്‍ (എസ്.സി) : ബിജു വി. എസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ -9447653479 കൊട്ടാരക്കര: ഷീജാബീഗം യു. ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ), കലക്ടറേറ്റ്- 9497755857 പത്തനാപുരം: എസ്.ജയശങ്കര്‍, ഡിവിഷണല്‍ ഫോറസ്റ്റ്…