
കോതമംഗലം: മിന്നലേറ്റ് യുവാവ് മരിച്ചു. കോതമംഗലത്ത് വട്ടാട്ടുപാറ റോക്ക് ഭാഗം ബേസില്‍ വര്‍ഗീസ്സാണ് മരിച്ചത്. പലവന്‍പടി പുഴയോരത്തെ മരച്ചുവട്ടില്‍ നില്‍ക്കുകയായിരുന്നു ബേസിൽ.ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മിന്നലേറ്റ് മരത്തിന് തീ പിടിച്ചു. യുവാവ് തല്‍ക്ഷണം മരിച്ചു
