
നൂറ്റിയാറാം വയസ്സില്‍ സ്വന്തം വീട്ടിൽ വോട്ട് ചെയ്യാൻ കഴിഞ്ഞതിന്റെ ആഹ്ളാദത്തിലാണ് ഇടുക്കി നീലിവയല്‍ വെട്ടിക്കാവുങ്കല്‍ സ്വദേശിയായ കുഞ്ഞമ്മ. 85 വയസ് പിന്നിട്ട മുതിർന്ന വോട്ടർമാർക്കും ഭിന്നശേഷിയുള്ളവർക്കും അവരവരുടെ വീടുകളിൽ തന്നെ വോട്ട് രേഖപ്പെടുത്താൻ കഴിയുന്ന ‘വീട്ടില്‍ നിന്നും വോട്ട്’ (ഹോം വോട്ടിങ്) ഭാഗമായാണ് കുഞ്ഞമ്മ മുത്തശ്ശി സ്വന്തം വീട്ടില്‍ വോട്ടു രേഖപ്പെടുത്തിയത്. 114ാം നമ്പര്‍ സരസ്വതിവിദ്യാപീഠം സ്കൂള്‍ പാറക്കടവ് ബൂത്തിലെ 787 ാം നമ്പര്‍ വോട്ടറാണ് മുത്തശ്ശി . വോട്ടുചെയ്യിക്കാന്‍ വീട്ടിലെത്തിയ ഉദ്യോഗസ്ഥരില്‍ നിന്നും വോട്ടിംഗ് നടപടിക്രമങ്ങള്‍ മനസ്സിലാക്കിയ ശേഷം വോട്ടു രേഖപ്പെടുത്തിയ ബാലറ്റുപേപ്പര്‍ കവറിലാക്കി പെട്ടിയില്‍ നിക്ഷേപിച്ചു. പ്രായത്തിന്റെ അവശതകള്‍ ഇല്ലാതെ മഹത്തായ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയായതിന്റെ സംതൃപ്തിയില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഒരു സെല്‍ഫി കൂടിയായപ്പോള്‍ മുത്തശ്ശിക്ക് പെരുത്ത് സന്തോഷം.



