കടയ്ക്കൽ: 2023-25 സാമ്പത്തിക വർഷത്തെ പദ്ധതി നിർവഹണത്തിൽ കുമ്മിൾ പഞ്ചായത്തിന് ജില്ലയിൽ ഒന്നാം സ്ഥാനം. പദ്ധതി വിഹിതമായി ലഭിച്ച തുകയുടെ 99.6% ചെലവഴിച്ചാ ണ് ജില്ലയിൽ ഒന്നാം സ്ഥാനം കൈവരിച്ചത് സംസ്ഥാന തലത്തിൽ ഒമ്പതാം സ്ഥാന ത്താണ് കുമ്മിൾ പഞ്ചായത്ത്. കെട്ടിട നികുതി പിരിവിൽ കഴിഞ്ഞ 6 വർഷമായി 100% നേട്ടം കൈവരിച്ച് മുന്നേറുകയാണ്. ജില്ലയിൽ തൊഴിലുറപ്പ് പദ്ധതി നിർവ്വഹണ ത്തിൽ ജില്ലയിൽ കഴിഞ്ഞ മൂന്നുവർഷമാ യി ഒന്നാം സ്ഥാനം നിലനിർത്തി മഹാത്മാ പുരസ്കാരം ലഭിച്ചു വരികയാണ്.
പഞ്ചായ ത്ത് ആയുർവേദ ആശുപത്രി ദേശീയ നില വാരത്തിലേക്ക് ഉയർത്തിയതിന്റെ ഭാഗമായി ദേശീയ ആയുഷ് മിഷന്റെ എൻ എ ബി എച്ച് അവാർഡ്, സംസ്ഥാന ആയുഷ് വകുപ്പ് പഞ്ചായത്തിന് നൽകി ആദരിച്ചു. പഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രത്തി ന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് പൊ തുജന പങ്കാളിത്തത്തോടെ വസ്തു വാങ്ങി കെട്ടിടം നിർമ്മാണം തുടങ്ങിക്കഴിഞ്ഞു. 34 കോടി രൂപ ചെലവഴിച്ച് കുമ്മിളിൽ കുടി വെള്ള പദ്ധതിയും ഒരുക്കി. 3.50 ലക്ഷം ലിറ്റ ർ സംഭരണ ശേഷിയുള്ള ജലസംഭരണി മു ല്ലക്കരയിലാണ് നിർമ്മിച്ചിരിക്കുന്നത്.
വിനോദ സഞ്ചാരികൾ ഏറെ എത്തുന്ന വി നോദ സഞ്ചാര കേന്ദ്രമായ മീൻമുട്ടി വെള്ള ച്ചാട്ടം കുമ്മിൾ പഞ്ചായത്തിലാണ്. നിരവധി പദ്ധതികളാണ് പഞ്ചായത്ത് ഇവിടെ നടപ്പിലാക്കിയിരിക്കുന്നത്. പഞ്ചായത്തിന് സ്വന്തമായി കളിസ്ഥലം വാങ്ങൽ പദ്ധതി ഏറ്റെടുത്തു നടപ്പിലാക്കി വരികയാണ് പ്രസിഡന്റ് കെ മധുവിന്റെ നേതൃത്വത്തി ലുള്ള ഭരണസമിതി.