കടയ്ക്കൽ സാസ്കാരിക സമിതി ക്രിക്കറ്റ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ കോച്ചിൻ്റെ നേതൃത്വത്തിൽ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് ആരംഭിയ്ക്കുന്നു.

കടയ്ക്കൽ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ 2020 നവംബർ മുതൽ പ്രൊഫഷണലായി ക്രിക്കറ്റ് പരിശീലിക്കാനായി KSS ക്രിക്കറ്റ് അക്കാദമി പ്രവർത്തിച്ചു വരുന്നു.കഴിഞ്ഞ കാലങ്ങളിൽ കൊല്ലം ജില്ലാ ക്രിക്കറ്റ് QDCA ടീമിലേയ്ക്ക് വിവിധ കാറ്റഗറിയിൽ മികവുറ്റ കളിക്കാരെ സംഭാവന ചെയ്തിട്ടുള്ള KSS ക്രിക്കറ്റ് അക്കാദമിയുടെ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിക്കുന്നു

ക്രിക്കറ്റ് കോച്ചിംഗ് ആരംഭിക്കുന്നതിന് മുന്നോടിയായി കൊല്ലം ജില്ലയിലെ തന്നെ ഏറ്റവും വലിയ നെട്സ് നിർമ്മിക്കാൻ ഈ ചുരുങ്ങിയ കാലയളവിൽ സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ്.

100 ൽ പരം കുട്ടികൾ പരിശീലനതിനെത്തുന്ന ക്രിക്കറ്റ് അക്കാദമിയിൽ ബോർഡ്‌ ഓഫ് ക്രിക്കറ്റ് കൺട്രോൾ ഇൻ ഇന്ത്യ (BCCI), കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA), എന്നിവയുടെ അംഗീകാരമുള്ള കോച്ചുകൾ പരിശീലനം നൽകി വരുന്നു.കേരള, ഇന്ത്യൻ ടീമുകളിലേക്ക് നമ്മുടെ നാട്ടിലെ കുട്ടികളെയും കൂടി കൈപിടിച്ച് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഉത്തരവാദിത്തത്തോടും, തികഞ്ഞ അച്ചടക്കത്തോടും കൂടി പ്രവർത്തിക്കുന്ന KSS ക്രിക്കറ്റ്‌ അക്കാദമിയിലേക്കുള്ള അഡ്മിഷൻ വീണ്ടും ആരംഭിച്ചിരിക്കുന്നു.

കേരള, ഇന്ത്യൻ ടീമുകളിലേക്ക് നമ്മുടെ നാട്ടിലെ കുട്ടികളെയും കൂടി കൈപിടിച്ച് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഉത്തരവാദിത്തത്തോടും, തികഞ്ഞ അച്ചടക്കത്തോടും കൂടി പ്രവർത്തിക്കുന്ന KSS ക്രിക്കറ്റ്‌ അക്കാദമിയിലേക്കുള്ള അഡ്മിഷൻ വീണ്ടും ആരംഭിച്ചിരിക്കുന്നു.നാല് വയസുമുതലുള്ള കുട്ടികൾക്ക് ക്യാമ്പിൽ ചേരാൻ അവസരം ഉണ്ടാകും.

error: Content is protected !!