കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ ചട്ടപ്രകാരം യോഗ്യത നേടിയ 12 സ്ഥാനാര്‍ഥികളുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയപരിധി കഴിഞ്ഞുള്ള കണക്കാണിത്. ഓരോരുത്തര്‍ക്കുമുള്ള മത്സരചിഹ്നം അനുവദിച്ചതായും വ്യക്തമാക്കി.
സ്ഥാനാര്‍ത്ഥികളും ചിഹ്നങ്ങളും :
ജി.കൃഷ്ണകുമാര്‍ (ബി.ജെ.പി) -താമര, എന്‍.കെ. പ്രേമചന്ദ്രന്‍ (ആര്‍.എസ്.പി.) -മണ്‍വെട്ടിയും മണ്‍കോരിയും, എം.മുകേഷ് (സി.പി.ഐ(എം))-ചുറ്റിക അരിവാള്‍ നക്ഷത്രം, വിപിന്‍ലാല്‍ വിദ്യാധരന്‍ (ബി.എസ്.പി.)-ആന, പി.കൃഷ്ണമ്മാള്‍ (എം.സി.പി.ഐ(യു)) -കമ്പ്യൂട്ടര്‍, ജോസ് സാരാനാഥ് (അംബേദ്ക്കറൈറ് പാര്‍ട്ടി ഓഫ് ഇന്ത്യ)-കോട്ട്, ട്വിങ്കിള്‍ പ്രഭാകരന്‍ (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്))-ബാറ്ററി ടോര്‍ച്ച്, പ്രദീപ് കൊട്ടാരക്കര (ഭാരതീയ ജവാന്‍ കിസ്സാന്‍ പാര്‍ട്ടി) – ഡയമണ്ട്, എന്‍.ജയരാജന്‍ (സ്വതന്ത്രന്‍)-ഓട്ടോറിക്ഷ, ജെ.നൗഷാദ് ഷെരീഫ് (സ്വതന്ത്രന്‍)-സ്‌കൂള്‍ബാഗ്, പ്രേമചന്ദ്രന്‍ നായര്‍ (സ്വതന്ത്രന്‍) – ഇമ്മെഴ്‌സണ്‍ റോഡ്, ഗോകുലം സുരേഷ്‌കുമാര്‍ (സ്വതന്ത്രന്‍) -ടെലിഫോണ്‍