ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ.) സാധ്യതകൾ പൊതു വിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ സെക്കൻഡറിതലം മുതലുള്ള അധ്യാപകർക്ക് കൈറ്റിന്റെ നേതൃത്വത്തിൽ മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം മെയ് 2 ന് ആരംഭിക്കും. സംസ്ഥാനത്തെ എട്ടു മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന 80,000 അധ്യാപകർക്ക് 2024 ആഗസ്റ്റ് മാസത്തോടെ എ.ഐ. പരിശീലനം പൂർത്തിയാക്കാൻ ഫെബ്രുവരിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശീലനം.

                25 പേരടങ്ങുന്ന വിവിധ ബാച്ചുകളിലായാണ് പരിശീലനം. എ.ഐ. ടൂളുകൾ ഉപയോഗിക്കുമ്പോൾ സ്വകാര്യത ഉറപ്പാക്കാൻ അധ്യാപകർക്ക് കൈറ്റ് നൽകിയ ജി-സ്യൂട്ട് അക്കൗണ്ടുകൾ ഉപയോഗിക്കും. അതുപോലെ സ്ഥിരമായി കുറച്ച് എ.ഐ. ടൂളുകൾ മാത്രം ഉപയോഗിക്കുന്നതിന് പകരം കൈറ്റിന്റെ വിദഗ്ധ സമിതി പരിശോധിച്ച് നിർദേശിക്കുന്ന എ.ഐ. ടൂളുകളായിരിക്കും അതത് സമയങ്ങൾ പരിശീലനത്തിന് ഉപയോഗിക്കുന്നത്. ഓരോ കുട്ടിക്കും അനുയോജ്യമായ വിധത്തിൽ പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും റിസോഴ്‌സുകൾ ഭിന്നശേഷി സൗഹൃദമായി പരുവപ്പെടുത്താനും പരിശീലനം വഴി അധ്യാപകർക്ക് സാധിക്കും

.

                180 മാസ്റ്റർ ട്രെയിനർമാർക്ക് ഒരു മാസത്തെ പരിശീലനം കൈറ്റ് പൂർത്തിയാക്കി. ഹയർ സെക്കന്ററി-ഹൈസ്‌ക്കൂൾ ഐ.ടി. കോ-ഓർഡിനേറ്റർമാർക്കും, ലിറ്റിൽ കൈറ്റ്‌സ് മാസ്റ്റർമാർക്കും ആണ് ആദ്യ ബാച്ചുകളിൽ പരിശീലനം. കൈറ്റ് വെബ്‌സൈറ്റിലെ ട്രെയിനിംഗ് മാനേജ്‌മെന്റ് സിസ്റ്റം വഴി പരിശീലനം നേടേണ്ട അധ്യാപകർക്ക് രജിസ്റ്റർ ചെയ്യാം.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
https://chat.whatsapp.com/Cc0y6iPWZ0C14BEdixDnFL