
കേരള നിയമസഭാദിനാഘോഷത്തിന്റെ ഭാഗമായി 27ന് രാവിലെ 10ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിയമസഭാ സമുച്ചയത്തിലെ ദേശീയ നേതാക്കളുടെ പ്രതിമകളിൽ പുഷ്പാർച്ചന നടത്തും.
ആഘോഷങ്ങളുടെ ഭാഗമായി 26 മുതൽ മെയ് ഒന്ന് വരെ നിയമസഭാ മന്ദിരവും പരിസരവും വൈകുന്നേരം ആറു മുതൽ രാത്രി എട്ടു വരെ ദീപാലംകൃതമായിരിക്കും. 27 ന് രാവിലെ 10.30 മുതൽ രാത്രി 8 വരെയും പൊതു അവധി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മണി മുതലും നിയമസഭ ഹാളും നിയമസഭ മ്യൂസിയവും പൊതുജനങ്ങൾക്ക് സന്ദർശിക്കാനാവുമെന്ന് നിയമസഭ സെക്രട്ടറി ഇൻ ചാർജ് അറിയിച്ചു.



