കീം 2024 എൻജിനിയറിങ്/ഫാർമസി/ആർക്കിടെക്ചർ/മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് ഫീസ് അടച്ച അപേക്ഷകർക്ക് കോഴ്സുകൾ കൂട്ടിച്ചേർക്കുന്നതിന് അവസരം. ആർക്കിടെക്ചർ (ബി.ആർക്) കോഴ്സ് കൂട്ടിച്ചേർക്കുന്നവർ കൗൺസിൽ ഓഫ് ആർക്കിടെക്ചർ (NATA) നടത്തുന്ന പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടിയിരിക്കണം. മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകൾ കൂട്ടിച്ചേർക്കുന്നവർ എൻ.ടി.എ നടത്തുന്ന നീറ്റ് യു.ജി 2024 പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടിയിരിക്കണം.

ഫീസ് അടച്ചവർക്ക് കോഴ്സുകൾ കൂട്ടിച്ചേർക്കുന്നതിന് ഏപ്രിൽ 23ന് രാവിലെ 10 മുതൽ 24ന് വൈകിട്ട് 4 വരെ www.cee.kerala.gov.in ൽ സൗകര്യമുണ്ട്. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്. ഹെൽപ് ലൈൻ: 0471-2525300.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

https://chat.whatsapp.com/Cc0y6iPWZ0C14BEdixDnFL