മാർച്ച് 30 ലോക ഇഡ്ഡലി ദിനമാണ്. മലയാളികൾക്ക് മാത്രമല്ല, ലോകമെമ്പാടും ഇഡ്ഡലിക്ക് ആരാധകരുണ്ട്.ചെന്നൈയിൽ ഇഡ്ഡലി കാറ്ററിങ് നടത്തുന്ന ഇനിയവൻ എന്ന ഗ്രൂപ്പ് ഇഡ്ഡലിയ്ക്ക് ഒരു പ്രത്യേക ദിവസം വേണമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് മാർച്ച് 30 ഇഡ്ഡലിയുടെ ദിനമായത്. ലോക ഇഡ്ഡലി ദിനമായി പ്രഖ്യാപിച്ച ആ ദിവസം പലരുചികളിലുള്ള 1328 ഇഡ്‌ഡലികൾ അവർ തയാറാക്കുകയും ചെയ്തു. അതേ ദിവസം സർക്കാർ 44 കിലോഗ്രാം ഭാരമുള്ള ഇഡ്ഡലി മുറിച്ച് ആ ദിവസം ലോക ഇഡ്ഡലി ദിനമായി പ്രഖ്യാപിച്ചു.
മാർച്ച് 30 ന് ലോക ഇഡ്ഡലി ദിനത്തോടനുബന്ധിച്ച് കുടുംബശ്രീ കൊല്ലം ജില്ലാ മിഷന്റെ സഹകരണത്തോടെ കടയ്ക്കൽ പഞ്ചായത്ത് സി ഡി എസ് സ്പെഷ്യൽ ഇഡ്ഡലി ഫെസ്റ്റ് സംഘടിപ്പിച്ചു.കടയ്ക്കൽ പഞ്ചായത്ത് ഓഫീസിന് മുന്നിലെ വേദിയിൽ നടന്ന പരിപാടിയിൽ കുടുംബശ്രീ സി ഡി എസ് ചെയർ പേഴ്സൺ രാജേശ്വരി ,വൈസ് ചെയർപേഴ്സൺ സി ഇന്ദിരഭായി, സി ഡി എസ് അംഗങ്ങളായ ശ്യാമള സോമരാജൻ, ബീന, സന്ധ്യ, ആര്യ ബ്ലോക്ക് കോർഡിനേറ്റർ ഷെറീന അക്കൗണ്ടന്റ് രശ്മി, അങ്കണവാടി വർക്കർമാർ, ഹെൽപർമാർ , വിവിധ വാർഡുകളിൽ നിന്നുമുള്ള കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ആവിയിൽ വേവിച്ചെടുത്ത പലപല വെറൈറ്റികളിൽ കുടുംബശ്രീ പ്രവർത്തകർ ഇഡ്ഡലി ഉണ്ടാക്കി.. റവ ഇഡ്ഡലി, റാഗി ഇഡ്ഡലി, പൊടി ഇഡ്ഡലി, ബീറ്റ്‌റൂട്ട് ഇഡ്ഡലി, ചോക്ലേറ്റ് ഇഡ്ഡലി തുടങ്ങി ക്യാരറ്റ്, മാമ്പഴം,സോയാബീൻ, അശോക പൂവ്, എള്ള്, ഫാഷൻ ഫ്രൂട്ട്, വാഴക്കൂമ്പ് ബീറ്റ്റൂട്ട് എന്നിവ ചേർത്തുണ്ടാക്കിയ വിവിധ രുചികളിലുള്ള ഇഡ്ഡലികൾ കാണികൾക്കും കൗതുകമായി.
വിവിധ വാർഡുകളിലെ കുടുംബശ്രീ ഗ്രൂപ്പുകളും, അങ്കണവാടി പ്രവർത്തകരും ഇതിൽ പങ്കാളികളായി, വിവിധ ഇനത്തിലുള്ള 40 ൽ പരം ഇഡ്ഡലികൾ പ്രദർശിപ്പിച്ചു