
കടയ്ക്കൽ: ലോക മലയാളികൾക്കായി മലയാളം ലിറ്ററേച്ചർ ഫോറം, ന്യൂ ഡൽഹി ഒരുക്കുന്ന ഒന്നാമത് ഗോൾഡൻ ലോട്ടസ് നാഷണൽ മലയാളം ലിറ്ററേച്ചർ ബുക്പ്രൈസ് പുരസ്‌കാരം പ്രശസ്ത കവയത്രി കടയ്ക്കൽ സ്വദേശിനി പൂർണ്ണിമ ദക്ഷിണയ്ക്ക് ലഭിച്ചു.

പൂർണ്ണിമയുടെ ‘മഴത്തുള്ളിയിലെ ചിത്രങ്ങൾ’ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം ലഭിച്ചത്.ഇരുപത്തി രണ്ട് വിഭാഗങ്ങളിൽ നിന്നും 5 പേരെവീതമാണ് തിരഞ്ഞെടുത്തത്.ഇവർക്ക് ശില്പവും, പ്രശസ്തി പത്രവും ലഭിയ്ക്കും.

മഞ്ചരി ബുക്സ് പ്രസിദ്ധീകരിച്ച പൂർണിമ ദക്ഷിണയുടെ കവിതകൾക്ക് കേരളാ ബുക്ക് ഓഫ് റെക്കോർഡ്സ് ലഭിച്ചിരുന്നു, ആനുകാലികങ്ങളിലും,സോഷ്യൽ മീഡിയയിലും കഥ, ചെറുകഥ, കവിതകൾ എന്നിവ എഴുതുന്നു.

മലയാള സാഹിത്യ പുസ്തക പ്രസാധക സംഘത്തിന്റെ 2021 ഫെലോഷിപ്പ് അർഹത ലഭിച്ചിരുന്നു കവിത ചെറുകഥ എന്നിവയും എഴുതുന്നു.മലയാളസാഹിത്യ പുസ്തകപ്രസാധക സംഘത്തിന്റെ 2021 ഫെല്ലോഷിപ് അർഹത കിട്ടി.2024 മെയ് 26 ന് ദില്ലിയിലെ അംബ്ദേക്കർ ഭവനിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.

ആകാശവാണി കഞ്ജീരവം, കലകൗമുദി.. മലബാർ ഫ്ലാഷ് തുടങ്ങി ഒട്ടനവധി മാസികകളിൽ എഴുതി വരുന്ന ഇവർ വീട്ടമ്മയാണ്.സിജിത്താണ് ഭർത്താവ്. 2 മക്കൾ. ദക്ഷിണ, ക്ഷേത്ര.



