
ഒരു നാടിന്റെ ഐക്യം വിളിച്ചോതി മിഷ്യൻകുന്ന് ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാറയം മുസ്‌ലിം ജമാഅത്തിൽ ഇഫ്താർ സംഗമം നടത്തി
ഇന്നലെ 7-04-2024 ൽ പള്ളി അങ്കണത്തിൽ നടന്ന സംഗമത്തിൽ ജമാഅത്ത് പ്രസിഡന്റ് അമിറുദീൻ, സെക്രട്ടറി കമാലുദീൻ എന്നിവർ ചേർന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ഗോപിനാഥൻ, സെക്രട്ടറി ശോഭ രാജൻ എന്നിവരെ സ്വീകരിച്ചു.

ജമാഅത്ത് പ്രസിഡന്റ് അമിറുദീൻ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഗോപിനാഥനെ പൊന്നാട അണിയിച്ച് അനുമോദിച്ചു. തുടർന്ന് പള്ളി ഇമാം ക്ഷേത്ര ഭാരവാഹികൾക്കും, ബന്ധപ്പെട്ടവർക്കും വേണ്ടി പ്രാർഥന നടത്തി നൂറുൽ ഹുദാ സാംസ്‌കാരിക സമിതിയും ഇഫ്താർ സംഗമത്തിന്റെ ഭാഗമായി.




