
കടയ്ക്കൽ : കാറ്റാടിമൂട് ഭാർഗവ വിലാസത്തിൽ ഇന്ദുവിനും, കുടുംബത്തിനും വീടെന്ന സ്വപ്നം പൂവണിഞ്ഞു. പ്രവാസിയായ പത്തനംതിട്ട, കോഴഞ്ചേരി കീഴ്പായ്പേരൂർ മേത്തറിൽ വീട്ടിൽ ശോഭന ജോർജ് ഇന്ദുവിന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ വിഷു ദിനത്തിൽ കൈമാറി.
ദുബായിൽ 33 വർഷമായി നഴ്സായി ജോലി നോക്കുകയാണ് ശോഭന ജോർജ്.എമിറേറ്റ്സ് മലയാളി നഴ്സസ് കുടുംബത്തിലെ അംഗമാണ് ഇന്ദു. കാറ്റാടിമൂട് ജംഗ്ഷന് സമീപമുള്ള ജീർണ്ണിച്ച വീട്ടിലായിരുന്നു ഇന്ദുവും, ഭർത്താവ് ബൈജുവും, മകൻ അർജുനും താമസിച്ചുവന്നത്.മണ്ണുവച്ച പഴയ വീട്ടിൽ നിന്നും ഒരിക്കൽ ഇന്ദുവിന് പാമ്പു കടിയേൽക്കേണ്ടിയും വന്നിട്ടുണ്ട്. ഇവരുടെ അവസ്ഥ അറിഞ്ഞ ശോഭന ജോർജ് വീട് വച്ച് നൽകാമെന്ന് ഉറപ്പ് നൽ കുകയായിരുന്നു.
തുടർന്ന് 8 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ടാണ് ഈ കുടുംബത്തിന് വീട് വച്ച് നൽകിയത്. ശോഭന ജോർജിന്റെ ഭർത്താവ് ജോർജ് തോമസും വിദേശത്താണ് ഇവർക്ക് മൂന്ന് മക്കളാണ്. ഒട്ടേറെ കുടുംബങ്ങളെ ശോഭന ജോർജ് സമാന രീതിയിൽ സഹായിച്ചിട്ടുണ്ട്

