
നെടുമ്പാശേരി∙ ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ. നെടുമ്പാശേരി അത്താണി സ്വദേശിയായ വിനു വിക്രമൻ (35) ആണ് കൊല്ലപ്പെട്ടത്. ഇന്നു പുലർച്ചെ കുറുമശേരി പ്രിയ ആശുപത്രിക്ക് മുൻപിലാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നിരവധി ക്രിമനൽ കേസുകളിൽ പ്രതിയായ വിനു 2019-ൽ ഗുണ്ടാ നേതാവ് തുരുത്തിശേരി സ്വദേശി ബിനോയിയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ്. ഗുണ്ടാ സംഘങ്ങൾ തമ്മിലെ പകയാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു.

..