ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായ സുരക്ഷാ പരിശോധന നടത്തി തിരഞ്ഞെടുപ്പ് നിരീക്ഷകർ. സെയിന്റ് അലോഷ്യസ് സ്കൂളിലെ സ്ട്രോംഗ് റൂമുകളുടെ പരിശോധനയാണ് പ്രാഥമികമായി നടത്തിയത്. പോളിംഗ് കഴിഞ്ഞ് ഒരു മാസ കാലയളവോളം വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പ് യന്ത്രങ്ങൾ അതീവ സുരക്ഷയിലാണ് സൂക്ഷിക്കുന്നത്.

അതിനുള്ള സംവിധാനങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്താൻ പൊതു നിരീക്ഷകൻ അരവിന്ദ് പാൽ സിംഗ് സന്ധു, പൊലിസ് നിരീക്ഷകൻ എച്ച്. രാം തെങ്ങ്ഗ്ളിയാന എന്നിവർ വരണാധികാരിയായ ജില്ലാ കലക്ടർ എൻ.ദേവിദാസിനൊ പ്പമാണ് സംവിധാനങ്ങൾ പരിശോധിച്ചത്. ഒരുക്കിയിട്ടുള്ള സജ്ജീകരണങ്ങളിൽ നിരീക്ഷകർ സംതൃപ്തി അറിയിച്ചു.

സിറ്റി പോലീസ് കമ്മീഷണർ വിവേക് കുമാർ, സബ് കലക്ടർ മുകുന്ദ്ഠാക്കൂർ, എ.ഡി.എം സി.എസ്. അനിൽ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ജേക്കബ് സഞ്ജയ് ജോൺ തുടങ്ങിയവരും പങ്കെടുത്തു.