
സൈന്യത്തിന് വെടിയുണ്ടകളിൽ നിന്ന് സംരക്ഷണം നൽകുന്ന ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ചെടുത്ത് ഇന്ത്യ. ഡിഫൻസ് റിസർച്ച് ആൻ്റ് ഡെവലപ്പ്മെൻ്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ് വിജയകരമായി വികസിപ്പിച്ചത്.
ഉയർന്ന ത്രട്ട് ലെവൽ ആറുവരെ നേരിടാനാകുന്ന ജാക്കറ്റ് കാൻപുറിലെ ഡിഫൻസ് മെറ്റീരിയൽസ് ആൻ്റ് സ്റ്റോഴ്സ് റിസർച്ച് ആൻ്റ് ഡെവലപ്പ്മെൻ്റ് എസ്റ്റാബ്ലിഷ്മെൻ്റ് (ഡിഎംഎസ്ആർഡിഇ) ആണ് തയ്യാറാക്കിയത്. നോവൽ മെറ്റീരിയൽ ഉപയോഗിച്ചാണ് ജാക്കറ്റ് നിർമിച്ചത്.
പുതിയ വൈസ്റ്റ് രാജ്യത്ത് നിലവിലുള്ളതിൽ ഏറ്റവും ഭാരം കുറഞ്ഞതാണെന്നും 7.62 x 54 ആർ എപിഐ അമ്മ്യൂണിഷനെ നേരിടാനാണ് വെസ്റ്റ് തയ്യാറാക്കിയിരിക്കുന്നതെന്നും ഡിആർഡിഒ അറിയിച്ചു. ജാക്കറ്റിന് മുന്നിലെ ഹാർഡ് ആർമർ പാനലിന് ആറ് സ്നൈപർ വെടിയുണ്ടകളെ വരെ നേരിടാനാകും. മോണോലിതിക് സെറാമിക് പ്ലേറ്റ് ഉപയോഗിച്ചാണ് ഹാർഡ് ആർമർ പാനൽ ഒരുക്കിയിരിക്കുന്നത്.



