തിരുവനന്തപുരത്ത്‌ യുവഡോക്ടർ ഷഹ്‌ന ആത്മഹത്യ ചെയ്‌ത കേസിലെ പ്രതി ഡോ. റുവൈസിന്‌ പഠനം തുടരാൻ അനുമതി നൽകി ഹൈക്കോടതി. അച്ചടക്ക നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണു നടപടി. ജസ്റ്റിസ് സിയാദ് റഹ്മാൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഉത്തരവിട്ടത്. ക്ലാസിൽ പങ്കെടുക്കാം എന്നാൽ ഹാജർ ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി. നിലവിലെ നടപടി നിയമപരമായി നിലനില്‍ക്കാത്തതാണെന്നു പിന്നീട് കണ്ടെത്തിയാല്‍ ഇപ്പോള്‍ ക്ലാസില്‍നിന്നു വിലക്കുന്നത് പരിഹാരിക്കാനാവാത്ത തെറ്റായി മാറുമെന്നു ചൂണ്ടിക്കാട്ടിയാണ് അനുമതി.

റുവൈസിന്‌ പഠനം തുടരാൻ അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്‌ ചീഫ്‌ ജസ്റ്റിസ്‌ അടങ്ങുന്ന ഡിവിഷൻ ബെഞ്ച്‌ നേരത്തെ സ്‌റ്റേ ചെയ്‌തിരുന്നു. ആത്മഹത്യാപ്രേരണാകുറ്റം, സ്‌ത്രീധനനിരോധനനിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്‌ത കേസിൽ റുവൈസിന്‌ ജാമ്യം ലഭിച്ചിരുന്നു.

2023 ഡിസംബർ നാലിനാണ് ഡോ. ഷഹനയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഭീമമായ സ്ത്രീധനം നൽകാനില്ലാത്തതിനാൽ പ്രണയത്തിലായിരുന്ന റുവൈസ് വിവാഹത്തിൽ നിന്ന് പിന്മാറിയതിനെത്തുടർന്നാണ് ഷഹന ആത്മഹത്യ ചെയ്തത് എന്ന് കണ്ടെത്തിയിരുന്നു

error: Content is protected !!