
വാട്‌സ്‌ആപ്പിൽ അവസാനമായി ചാറ്റു ചെയ്‌തത് എന്തായിരുന്നു എന്നു മറന്നു പോവാറുണ്ടോ? അത് ഓർത്തെടുക്കാൻ ആകെയുളള വഴി പഴയ ചാറ്റുകൾ വായിക്കുക എന്നതാണ്. ഇതിനൊരു പരിഹാരവുമായെത്തുകയാണ് കോണ്‍ടാക്ട് നോട്സ് എന്ന പുതിയ ഫീച്ചര്‍ വഴി വാട്‌സ്‌ആപ്പ്. ചാറ്റില്‍ കോണ്‍ടാക്ട് നെയിം ടാപ്പ് ചെയ്യുന്ന സമയത്ത് നോട്ട്സ് സെക്ഷന്‍ എന്ന ഓപ്‌ഷൻ ലഭ്യമാവും. ഇതിൽ ചാറ്റുമായോ വ്യക്തിയുമായോ ബന്ധപ്പെട്ട വിവരങ്ങൾ കുറിച്ചു വെയ്‌ക്കാം.
നോട്‌സിൽ ചേർക്കുന്ന വിവരങ്ങൾ നമുക്കു മാത്രമേ കാണാൻ സാധിക്കൂ. ഒരുപാട് കോൺടാക്‌ട് ഉളളവർക്ക് ഈ ഫീച്ചർ വഴി ചാറ്റുകൾ എളുപ്പത്തിൽ കൈാര്യം ചെയ്യാൻ സാധിക്കും. വാട്സ്ആപ്പ് ബിസിനസ് ഉപയോക്താക്കള്‍ക്കാണ് ഈ ഫീച്ചര്‍ ഏറ്റവുമധികം പ്രയോജനപ്പെടുക.
വിവരങ്ങള്‍ സേവ് ചെയ്ത് വയ്ക്കാന്‍ സാധിക്കും എന്നതിനാൽ ഉപഭോക്താക്കളുമായി ബന്ധപ്പെട്ട വിവരങ്ങളിലെ ആശയക്കുഴപ്പം മാറിക്കിട്ടും. നിശ്ചിത സമയത്തിനുളളിൽ ചാറ്റുകൾ ഡിലീറ്റാവുന്ന ഫീച്ചര്‍ ഉപയോഗിക്കുന്നവര്‍ക്കും ഈ ഫീച്ചര്‍ ഉപകാരപ്രദമാണ്. വീണ്ടും ചാറ്റ് ചെയ്യേണ്ടി വരുന്ന ഘട്ടത്തില്‍ വിശദാംശങ്ങള്‍ ഓര്‍ത്തെടുക്കാതെ തന്നെ ആശയവിനിമയം നടത്താന്‍ സാധിക്കും. പുതിയ വാട്‌സ്‌ആപ്പ് ബീറ്റാ വേര്‍ഷന്‍ എടുത്തവര്‍ക്ക് ഫീച്ചര്‍ ലഭിക്കും.




