കൊല്ലം ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ജൂനിയർ, സുബ്ജൂനിയർ ആൺകുട്ടികളുടെ ജില്ലാ ഫുട്ബോൾ ടീം സെലക്ഷൻ ട്രയൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടക്കുന്നു.കടയ്ക്കലിലെ സെലക്ഷൻ ട്രയൽസ് 12-04-2024 രാവിലെ കടയ്ക്കൽ പഞ്ചായത്ത്‌ സ്റ്റേഡിയത്തിലാണ് നടക്കുന്നത്.സബ്ജൂനിയർ വിഭാഗത്തിൽ 01-01-2011 നും 31-12-2012 നുമിടയിൽ ജനിച്ചവർക്ക് പങ്കെടുക്കാം, ജൂനിയർ വിഭാഗത്തിൽ 01-01-2009 നും 31-12-2010 നുമിടയിൽ ജനിച്ചവർക്ക് പങ്കെടുക്കാം.

കഴിഞ്ഞ വർഷം കടയ്ക്കൽ പഞ്ചായത്ത്‌ സ്റ്റേഡിയത്തിൽ നടന്ന സെലക്ഷൻ ക്യാമ്പിന് കൊല്ലം ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി രാജു നേതൃത്വംനൽകി .ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ കോച്ചുകളാണ് സെലക്ഷൻ നടത്തിയത് .കടയ്ക്കൽ ക്യാമ്പിൽ സംഘടകരായ സി ദീപു, അജിത് കുമാർ, അനീഷ് എന്നിവർ നേതൃത്വത്തിലാണ് ഇത് സംഘടിപ്പിച്ചത്

സ്ഥലം – ബന്ധപ്പെടേണ്ട നമ്പർ എന്നിവ ചുവടെ ചേർക്കുന്നു.

  1. കടയ്ക്കൽ പഞ്ചായത്ത്‌ ഗ്രൗണ്ട് 8 am 12-04-2024 contact no. 9447281018
  2. ചക്കുവള്ളി 8 am 13-04-2024 8129469407
  3. കല്ലുവാതുക്കൽ Hs ഗ്രൗണ്ട് 8 am 14-04-2024 9447223254
  4. അഞ്ചൽ 8 am 12-04-2024 9778009919,9080955267
  5. പരവൂർ 8 am 13-04-2024 9895803524
  6. മയ്യനാട് Hss ഗ്രൗണ്ട് 8 am 13-04-2024 9562011104
  7. കൊല്ലം, Sn collage 8 am 16-04-2024 6282288272,9633407009
  8. ചവറ Hss ഗ്രൗണ്ട് 8 am 14-04-2024 9846312910,8921242746
error: Content is protected !!