
തിരുവനന്തപുരം: ഏഴു വയസുകാരനോട് രണ്ടാനച്ഛന്റെ ക്രൂരത. ചട്ടുകം ചൂടാക്കി കുട്ടിയുടെ അടിവയറ്റില്‍ പൊള്ളിച്ചുവെന്ന് പരാതി. സംഭവത്തില്‍ രണ്ടാനച്ഛനായ ആറ്റുകാല്‍ സ്വദേശി അനുവിനെ ഫോർട്ട് പോലീസ് കസ്റ്റഡിയിലെടുത്തു.
ചട്ടുകം കൊണ്ട് പൊള്ളിച്ച് ഫാനില്‍ കെട്ടിത്തൂക്കിയെന്നും പച്ച മുളക് തീറ്റിച്ചെന്നും അച്ഛൻ അടിച്ചിക്കുന്നത് കണ്ടിട്ടും അമ്മ തടഞ്ഞില്ലെന്നും ഏഴുവയസുകാരൻ പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി രണ്ടാനച്ഛൻ ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന് കുട്ടി പോലീസിന് മൊഴി നല്‍കി. കുട്ടിയുടെ ശരീരമാസകലം മർദനമേറ്റതിന്റെ പാടുകളുണ്ട്
കുട്ടിയുടെ അമ്മ അഞ്ജനയും പോലീസ് കസ്റ്റഡിയിലാണ്. ആദ്യ ഭർത്താവ് ഉപേക്ഷിച്ച് പോയതിന് പിന്നാലെയാണ് അഞ്ജനയെ ബന്ധുവായ അനു വിവാഹം കഴിച്ചത്.



