ഗൂഗിൾ സെർച്ച് പ്രീമിയം ഫീച്ചറുകൾ അവതരിപ്പിക്കുന്നതായി റിപ്പോർട്ട്. പണമടച്ച് ഉപയോഗിക്കേണ്ട സെർച്ചിങ് സംവിധാനമാണ് എ ഐയുടെ സഹായത്തോടെ ലഭ്യമാവുക. ഗൂഗിളിൻ്റെ പരമ്പരാഗതസെർച്ച് എഞ്ചിൻ സൗജന്യമായി തുടരുമെന്നും വരിക്കാർക്ക് തിരയൽ ഫലങ്ങൾക്കൊപ്പം പരസ്യങ്ങൾ ദൃശ്യമാകുന്നത് തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഗൂഗിൾ സെർച്ച് ലോഞ്ച് ചെയ്തതുമുതൽ സൗജന്യമാണ്.
ഗൂഗിളിന്റെ പ്രധാന സേവനങ്ങളായ സെർച്ച്, യൂട്യൂബ്, ജിമെയിൽ തുടങ്ങിയവ സൗജന്യമായാണ് നൽകുന്നത്. ചാറ്റ്ജിപിടിയുടെ പ്രീമിയം സേവനത്തിനും പണമടയ്ക്കണം. .ചാറ്റ്ജിപിടി മൈക്രോസോഫ്റ്റ് ബിങ്, കോപൈലറ്റ് തുടങ്ങിയവയിൽ നിലവിൽ ഫ്രീയായി ആണ് ലഭിക്കുന്നത്. ധനസമ്പാദനത്തിനായി ഗൂഗിൾ പ്രധാനമായും ആശ്രയിക്കുന്നത് പരസ്യത്തെയാണ്. ജിമെയിലിലെയും ഡോക്സിലെയും ജെമിനി എഐ അസിസ്റ്റൻ്റ് പോലുള്ള വിവിധ പ്ലാനുകൾ കമ്പനി ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. 2021ലാണ് ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി സ്‌ക്രീനിനു താഴെ സെർച്ച് ബാർ കൊണ്ടുവന്നത്