
നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 എഡി’യിലെ അമിതാഭ് ബച്ചന്റെ ക്യാരക്ടർ വെളിപ്പെടുത്തിക്കൊണ്ടുള്ള ടീസർ പുറത്ത്. അശ്വത്ഥാമാവായാണ് ബിഗ് ബി ചിത്രത്തിൽ എത്തുന്നത്. റോയല്‍ ചലഞ്ചേര്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സും തമ്മിലുള്ള ഐപിഎൽ മത്സരത്തിനിടെയാണ് നിർമ്മാതാക്കൾ ടീസർ പുറത്തിറക്കിയത്.ടീസറില്‍ ബച്ചൻ്റെ തന്റെ പൂർണ്ണ രൂപം വെളിപ്പെടുത്തുന്നുണ്ട്. ദ്വാപര യുഗം മുതല്‍ പത്താം അവതാരത്തിനായി കാത്തിരിക്കുന്ന, ദ്രോണാചാര്യന്റെ മകൻ അശ്വത്ഥാമാവാണ് ഞാന്‍’ എന്നാണ് ടീസറില്‍ ബച്ചൻ്റെ കഥാപാത്രം ഒരു കുട്ടിയുടെ ചോദ്യത്തിന് മറുപടി പറയുന്നത്. 21 സെക്കൻഡ് മാത്രം നീണ്ടു നിൽക്കുന്ന ടീസറാണിത്.
പ്രഭാസ് നായകനാകുന്ന ചിത്രം പിക് സയൻസ് ഫിക്ഷനായാണ് എത്തുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വനി ദത്താണ് സിനിമ നിർമ്മിക്കുന്നത്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് ‘കല്‍ക്കി 2898 എഡി’യുടെയും പാട്ടുകള്‍ ഒരുക്കുകയിരിക്കുന്നത്.
ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന ചിത്രത്തില്‍ ബിഗ് ബിയെ കൂടാതെ കമല്‍ഹാസനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ദീപിക പദുകോണും ദിഷാ പട്ടാണിയുമാണ് കല്‍കിയിലെ നായികമാര്‍.



