
പാലക്കാട്: വീട് കേന്ദ്രീകരിച്ച് മദ്യവില്‍പ്പന നടത്തിയ സ്ത്രീ അറസ്റ്റില്‍. ചിറ്റൂര്‍ പട്ടഞ്ചേരി വണ്ടിതാവളത്ത് ദേവി ആണ് അറസ്റ്റിലായത്. ചിറ്റൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ അനീഷ് മോഹനും സംഘവുമാണ് ദേവിയെ അറസ്റ്റ് ചെയ്തത്.ദേവിയുടെ ഭര്‍ത്താവ് ഹരിദാസിനെതിരെ മുൻപ് അനധികൃത മദ്യ വില്പനയ്ക്കും മദ്യം സൂക്ഷിച്ചതിനും നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എക്‌സൈസ് പറയുന്നു. എക്‌സൈസ് ഇന്‍സ്പെക്ടര്‍ മണികണ്ഠന്‍, ഗോപകുമാരന്‍, രമേഷ് കുമാര്‍, രതീഷ്, ജോസ് പ്രകാശ്, പ്രജിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.



