
അനാക്കോണ്ടകളെ അനധികൃതമായി ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച യാത്രക്കാരൻ ബംഗളൂരു വിമാനത്താവളത്തിൽ പിടിയിലായി. തിങ്കളാഴ്ചയാണ് ബാങ്കോക്കിൽ നിന്നെത്തിയ യാത്രക്കാരന്റെ ബാഗിൽനിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ 10 മഞ്ഞ അനാക്കോണ്ടകളെ കണ്ടെത്തിയത്. ഇതിൽ മൂന്നെണ്ണത്തിന് ജീവനില്ലായിരുന്നു.
പാമ്പുകളെ കൈമാറിയാൽ 20,000 രൂപ നൽകാമെന്നായിരുന്നു ഇയാൾക്ക് ലഭിച്ച വാഗ്ദാനം. യാത്രക്കാരനെ അറസ്റ്റ് ചെയ്തെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ബംഗളൂരു കസ്റ്റംസ് എക്സിൽ അറിയിച്ചു. വന്യജീവികളെ കടത്തുന്നത് രാജ്യത്ത് കുറ്റകരമാണ്. കഴിഞ്ഞ വർഷംമാത്രം 234 വന്യജീവികളെയാണ് ബംഗളൂരുവിൽ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.


