
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വർഷത്തിലെ പദ്ധതി അടങ്കലിൽ ആദ്യ ഗഡു അനുവദിച്ചു. ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 1905 കോടി രൂപയാണ് അനുവദിച്ചത്. ഗ്രാമ പഞ്ചായത്തുകൾക്ക് 1000 കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകൾക്കും, ജില്ലാ പഞ്ചായത്തുകൾക്കും 245 കോടി വീതവും, മുൻസിപ്പാലിറ്റികൾക്ക് 193 കോടിയും, കോർപറേഷനുകൾക്ക് 222 കോടി രൂപയുമാണ് ലഭിക്കുകയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മെയിൻ്റനൻസ് ഗ്രാൻ്റിൻ്റെ ആദ്യ ഗഡു 1377 കോടി രൂപയും കഴിഞ്ഞ ആഴ്‌ചയിൽ അനുവദിച്ചിരുന്നു. സംസ്ഥാന സർക്കാരിൻ്റെ സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും സാമ്പത്തിക വർഷത്തിൽ ആദ്യമാസത്തിൽത്തന്നെ 3282 കോടി രൂപയാണ് ലഭ്യമാക്കിയത്.
റോഡുകളും സ്‌കൂളുകളും ആശുപത്രികളും ഉൾപ്പെടെയുള്ളവയുടെ അറ്റകുറ്റപ്പണികൾ മുതൽ വാർഷിക പദ്ധതി പ്രവർത്തനങ്ങൾ വരെ ആദ്യമാസം തന്നെ ആരംഭിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിയും

