Month: April 2024

റെയിൽവേ പ്ലാറ്റ്ഫോമിലേക്കു കയറുന്ന ചവിട്ടു പടിയിൽ മൂർഖൻപാമ്പിന്റെ കുഞ്ഞ്; പിടികൂടി കുപ്പിയിലാക്കി

ചെങ്ങന്നൂർ ∙ റെയിൽവേ സ്റ്റേഷനിൽ മൂർഖൻ പാമ്പിനെ പിടികൂടി. ഇന്നലെ വൈകിട്ട് ഒന്നാം പ്ലാറ്റ്ഫോമിൽ മെമു ട്രെയിൻ കടന്നു പോയതിനു പിന്നാലെയാണ് മൂർഖൻപാമ്പിന്റെ കുഞ്ഞിനെ പിടികൂടിയത്. പ്ലാറ്റ്ഫോമിലേക്കു കയറുന്ന ചവിട്ടു പടിയിൽ കിടക്കുകയായിരുന്ന പാമ്പിനെ സമീപത്തെ ടീ സ്റ്റാളിലെ ജീവനക്കാര‍ൻ പിടികൂടി…

കൽക്കി റിലീസ് തീയതി നീട്ടി; ചിത്രം ജൂൺ 27 ന് തിയറ്ററുകളിൽ എത്തും

റിബല്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ‘കൽക്കി 2898 എഡി’ എന്ന ബ്രഹ്മാണ്ട ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 27 നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്. തൻ്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പ്രഭാസ് ആണ്…

വോട്ടെടുപ്പ് നില തത്സമയം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്പ്

വെള്ളിയാഴ്ച രാവിലെ ലോക്സഭ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചാൽ എല്ലാവരുടെയും ആകാംക്ഷ വോട്ടിങ് നില എത്രയെന്ന് അറിയാനായിരിക്കും. മൊബൈൽ ഫോൺ കയ്യിലുണ്ടെങ്കിൽ ഇക്കുറി വോട്ടെടുപ്പ് നില എത്രശതമാനമായെന്ന് അറിയാൻ വേറെങ്ങും പേവേണ്ട. മൊബൈൽ ഫോണിൽ വോട്ടർ ടേൺഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിംഗ്…

കേരള നിയമസഭാ ദിനാഘോഷം

കേരള നിയമസഭാദിനാഘോഷത്തിന്റെ ഭാഗമായി 27ന് രാവിലെ 10ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിയമസഭാ സമുച്ചയത്തിലെ ദേശീയ നേതാക്കളുടെ പ്രതിമകളിൽ പുഷ്പാർച്ചന നടത്തും. ആഘോഷങ്ങളുടെ ഭാഗമായി 26 മുതൽ മെയ് ഒന്ന് വരെ നിയമസഭാ മന്ദിരവും പരിസരവും വൈകുന്നേരം ആറു മുതൽ…

കെ-ടെറ്റ്: തീയതി നീട്ടി

കെ-ടെറ്റ് ഏപ്രിൽ 2024 പരീക്ഷയ്ക്കായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മേയ് രണ്ടു വരെ നീട്ടി. അപേക്ഷ സമർപ്പിച്ചരിൽ തെറ്റ് സംഭവിച്ചിട്ടുള്ളവർക്ക് തിരുത്തുവാനുള്ള അവസരം മേയ് നാലു മുതൽ ഏഴു വരെ https://ktet.kerala.gov.in എന്ന വെബ്സൈറ്റിലെ CANDIDATE LOGIN -ൽ ലഭ്യമാകും.…

നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി.

മലയാള സിനിമയിലെ യുവതാരങ്ങളായ ദീപക് പറമ്പോലും അപര്‍ണ ദാസും വിവാഹിതരായി. ഗുരുവായൂരിൽ വച്ചുനടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഈ മാസം ആദ്യത്തോടെ തന്നെ ഇരുവരും വിവാഹിതരാകാൻ പോകുന്ന വാർത്തകൾ…

സൈന്യത്തിന് വേണ്ടി ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ച് ഡിആർഡിഒ

സൈന്യത്തിന് വെടിയുണ്ടകളിൽ നിന്ന് സംരക്ഷണം നൽകുന്ന ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ചെടുത്ത് ഇന്ത്യ. ഡിഫൻസ് റിസർച്ച് ആൻ്റ് ഡെവലപ്പ്മെൻ്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ് വിജയകരമായി വികസിപ്പിച്ചത്. ഉയർന്ന ത്രട്ട് ലെവൽ ആറുവരെ നേരിടാനാകുന്ന ജാക്കറ്റ് കാൻപുറിലെ ഡിഫൻസ്…

ഒമാനിൽ വാഹനാപകടം; 2 മലയാളി നഴ്‌സു‌മാർ മരിച്ചു

ഒമാനിലെ നിസ്‌വയിൽ നടന്ന വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്നുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. വ്യാഴം ഉച്ചയ്ക്ക്‌ മൂന്നോടെ മസ്‌കത്ത് ഇബ്രി ഹൈവേയിലാണ് അപകടം നടന്നത്. കൊല്ലം കൊട്ടിയം സ്വദേശി മാജിദ രതീഷ്, ഇരിങ്ങാലക്കുട സ്വദേശി ഷർജ, ഈജിപ്ത്‌ സ്വദേശി…

കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്: വോട്ടെടുപ്പ് രാവിലെ ഏഴുമുതൽ

ലോക്സഭാ തെരഞ്ഞെടുപ്പ് 2024 ൽ കേരളത്തിലെ 20 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്. നാൽപത് ദിവസം നീണ്ട പ്രചാരണം പൂർത്തിയാക്കിയാണ് സംസ്ഥാനം തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെയാണ് പോളിംഗ്. നിലവിൽ ബൂത്തുവകളിൽ…

കുടുംബ വഴക്ക്; ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങി മരിച്ചു

ആലപ്പുഴ: ചെങ്ങന്നൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. പുന്തല ശ്രുതിലയത്തിൽ ദീപ്തിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷാജിയാണ് ദീപ്തിയെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. ഇന്ന് രാവിലെ 6.30ന് ആയിരുന്നു സംഭവം. ഇരുവരും തമ്മിൽ വീട്ടിൽ നിരന്തരം വഴക്കുകൾ ഉണ്ടായിരുന്നു എന്നാണ് വിവരം. ദീപ്തിയെ…