
കടയ്ക്കൽ :പുല്ലുപണ എം. എസ് ഭവനിൽ 28 വയസ്സുള്ള മനേഷ് ആണ് മരണപ്പെട്ടത്. കഴിഞ്ഞദിവസം രാത്രിയിൽ സുഹൃത്തുമൊത്ത് ബൈക്കിൽ കടയ്ക്കൽ നിന്നും വീട്ടിലേക്ക് പോകും വഴി ഇണ്ടവിളയിൽ വെച്ച് ബൈക്ക് നിയന്ത്രണം വിട്ടു കല്ലിൽ കയറുകയും തൊട്ടടുത്ത വീടിന്റെ മതിലിടിച്ച് അപകടം സംഭവിക്കുമായിരുന്നു.

ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ മനേഷിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സുഹൃത്ത് വിജീഷ് പരിക്കുകളോടെ മെഡിക്കൽ കോളേജിൽ കഴിയുകയാണ്.
