
‘ആളാകാന്‍ എന്‍റെ അടുത്ത് വരരുത്’, പറയുന്നത് മറ്റാരുമല്ലാ, ഒരാനയാണ്, സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയിക്ക് വന്ന കമന്‍റാണിത്. കഴിക്കാൻ ഇലകൾ നൽകി അടുത്തിടപഴകാൻ എത്തിയ യുവാവിനെ തൂക്കിയെറിഞ്ഞിരിക്കുകയാണ് ആന. കുറച്ച് ഇലച്ചെടികളുമായി ഭയമൊന്നുമില്ലാതെയാണ് യുവാവ് ആനയ്ക്കരികിൽ എത്തുന്നത്. ഉടൻതന്നെ യുവാവിന്റെ കൈയിൽനിന്നും ചെടികൾ തട്ടിയെടുത്ത് ആന കഴിക്കാൻ തുടങ്ങി. ഈ സമയം യുവാവ് തുമ്പികൈയിൽ തടവികൊണ്ടിരുന്നു. അത് ഇഷ്ടപ്പെടാത്ത ആന പിന്നോട്ട് പോകുന്നത് വിഡിയോയിൽ കാണാം. കണ്ണിന്റെ ഭാഗത്ത് തൊടാൻ ശ്രമിച്ചതോടെ ആന യുവാവിനെ തട്ടിയെറുകയായിരുന്നു. യുവാവ് ചോദിച്ച് വാങ്ങിയ പണിയാണ് എന്നാണ് സൈബറിടത്തെ വര്‍ത്തമാനം



