കടയ്ക്കൽ: ചിതറ ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിൽ ജെ സി ബി പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ ചിതറ പോലീസ് പിടികൂടി. പേഴുംമൂട് ജിൻഷാദ് മൻസിലിൽ ജിൻഷാദ് (27), അയിരക്കുഴി അമൽ സദനത്തിൽ അഖിൽകൃഷ്ണ(20),വേങ്കോട് വിഘ്നേഷ് ഭവനിൽ വിഘ്നേഷ് (18) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 12 ന് വൈകിട്ട് 6 നായിരുന്നു സംഭവം. വെട്ടേറ്റ കോത്തല റഹ്മത്ത് മൻസിലിൽ മുഹമ്മദ് റാഫിയുടെ ജെസിബിയും ജിഹാദിന്റെ ജെ സി ബിയും പെട്രോൾ പമ്പിൽ പാർക്ക് ചെയ്യുന്നതിനെ ചൊല്ലി സംഘർഷമുണ്ടായി. ജിൻഷാദിന്റെ ജെസിബിയിലെ ജോലിക്കാരായ അഖിൽ കൃഷ്ണ,വിഘ്നേഷ് എന്നിവർ റാഫിയുടെ ജെസിബിയുടെ മുമ്പിൽ തങ്ങളുടെ ജെ സി ബി പാർക്കുചെയ്ത ശേഷം റാഫിയുടെ ജെസിബി കുത്തി തുറക്കുവാൻ ശ്രമിച്ചു. ഈ ശ്രമം റാഫി തടഞ്ഞു. വിവരം അറിഞ്ഞ് എത്തിയ ജിഹാദ് മുഹമ്മദ് റാഫിയുടെ കഴുത്തിന് മുകളിൽ വെട്ടി.ഗുരുതരമായി പരിക്കേറ്റ റാഫിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ സംഘത്തിലെ വിഗ്നേഷിനെ കടയ്ക്കൽ നിന്നും അറസ്റ്റ് ചെയ്തു. ജിംഷാദ്, അഖിൽ കൃഷ്ണ എന്നിവരെ തെങ്കാശിയിൽ നിന്നുമാണ് പിടികൂടിയത്. സംഭവത്തിൽ പങ്കാളിയായ അമൽകൃഷ്ണയെ പിടികൂടാനുണ്ട്. ജിൻഷാദ് വെട്ടാൻ ഉപയോഗിച്ച വാൾ കടയ്ക്കൽ ആലുംമുക്കിലെ പാലത്തിനടിയിൽ നിന്നും അന്വേഷണ സംഘം കണ്ടെത്തി. പിടികൂടിയവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചിതറ പോലീസ് ഇൻസ്പെക്ടർ പി ശ്രീജിത്തിന്റെ നേതൃത്വത്തി ൽ എസ്ഐമാരായ സുധീഷ്, രശ്മി സിപിഓമാരായ സനൽ,ശ്യാം, ഫൈസൽ, ഗിരീഷ്, വിശാഖ്, രൂപേഷ് എന്നിവരടങ്ങു
ന്ന സംഘമാണ് പ്രതികളെ പിടി കൂടിയത്