
കടയ്ക്കൽ ഏറ്റിൻകടവ് ശ്രീ നിലയത്തിൽ 41 വയസ്സുള്ള ഷിബി ബാലകൃഷ്ണനാണ് സുമനസ്സുകളുടെ സഹായം തേടുന്നത്. ഷിബിയുടെ ജീവൻ നിലനിർത്താൻ അടിയന്തിരമായി ഒരു സർജറി ആവശ്യമാണ്.ഏകദേശം 10 ലക്ഷം രൂപയോളം ഇതിന് ചിലവ് വരും,കൂലിപ്പണിക്കാരനായ ഷിബിയുടെ കുടുംബത്തിന് ഇതിനുള്ള ശേഷിയില്ല.

2024 ഫെബ്രുവരി 28 ന് കിളിമാനൂർ വഴിയോരക്കടയ്ക്ക് സമീപം നടന്ന ബൈക്ക് ആക്സിഡന്റിൽ ഗുരുതരമായി പരിക്കെറ്റ് തിരുവനന്തപുരം എസ് പി ഫോർട്ട് ആശുപത്രിയിൽ ചികിത്സയിലാണ്.ഷിബിയ്ക്ക് ഭാര്യയും,5 വയസ്സായ ഒരു മകളുമുണ്ട്.

നിത്യ വൃത്തിയ്ക്ക് ബുദ്ധിമുട്ടുന്ന ഈ കുടുംബത്തിന്റെ ഏക ആശ്രയമായ ഈ യുവാവിന്റെ ജീവൻ രക്ഷിക്കാൻ നിങ്ങളാൽ കഴിയുന്ന സഹായങ്ങൾ നൽകണമെന്ന് ഷിബിയുടെ കുടുംബം അഭ്യർത്ഥിക്കുന്നു.

