ലോകത്തെവിടെയായാലും മലയാളികള്‍ മറക്കാതെ ആഘോഷിക്കുന്ന ഉത്സവങ്ങളില്‍ ഒന്നാണ് വിഷു. കാര്‍ഷികസംസ്‌കൃതിയുടെ അടയാളമായും, വിളവെടുപ്പിന്റെ കാലമായും വിഷുവിനെ മലയാളികള്‍ വരവേല്‍ക്കുന്നു. മലയാളിയുടെ മനസില്‍ ഗൃഹാതുരത്വത്തിന്റെ പുത്തന്‍ ഉണര്‍വ് സമ്മാനിച്ചുകൊണ്ടാണ് ഓരോ വിഷുക്കാലവും കടന്ന് പോകുന്നത്.
ഓരോ വഴിയരികിലും വേനൽച്ചൂടിലുരുകുമ്പോഴും കണ്ണിന് ആനന്ദവും മനസ്സിന് കുളിർമ്മയുമേകി പുതിയ വിഷുപ്പുലരിയെ വരവേൽക്കാൻ പുതിയ വർഷത്തിന് കണിയേകാൻ പ്രതീക്ഷയോടെ മനോഹരിയായി നിറവസന്തമൊരുക്കി ഒരുങ്ങി നിൽക്കുന്ന കാഴ്ച ആരുടെയും മനസ്സിൽ നിന്നും മായാതെ കിടക്കും
കോട്ടപ്പുറം രോഹിണിയിൽ പ്രവാസിയായ സുശീലന്റെ വീട്ടിലാണ് ഈ അപൂർവ്വ കാഴ്ച. സാധാരണയായി മേട മാസത്തിൽ പൂത്തുലഞ്ഞുനിൽക്കുന്ന കൊന്നമരങ്ങളാണ് നമ്മൾ സാധാരണയായി കണ്ട് വരാറുള്ളത്. അതിൽ നിന്നും വ്യത്യസ്ഥമായി വർഷത്തിൽ എല്ലാം പൂത്തുലഞ്ഞുനിൽക്കുന്ന ഈ കൊന്ന മരം എല്ലാവർക്കും എല്ലാവർക്കും കൗതുകമാണ്.
ഇത് വർഷങ്ങൾക്ക് മുൻപ് സുശീലനും കുടുംബവും വാങ്ങി നട്ട ഹൈ ബ്രിഡ് ഇനത്തിലുള്ള കൊന്നമരമാണ് ഈ അത്ഭുത കാഴ്ച ഒരുക്കുന്നത്. സാധാരണ കൊന്ന ഇലകളിൽ നിന്നും വ്യത്യസ്തമായി ഇലകൾക്ക് അൽപ്പം വലിപ്പകൂടുതൽ അല്ലാതെ മറ്റൊന്നും അധികമായി ഈ വൃക്ഷത്തിനില്ല.
മണ്ണിലെ ജലാംശം പരിധിവിട്ട് കുറയുമ്പോഴൊക്കെ കണിക്കൊന്നകള്‍ പൂക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. സസ്യങ്ങള്‍ പൂവിടുന്നത് നിയന്ത്രിക്കുന്നത് ഫ്ളോറിജന്‍ എന്ന സസ്യ ഹോര്‍മോണാണ്. ചൂട് കൂടുമ്പോൾ ഫ്ളോറിജന്റെ ഉത്പാദനം വര്‍ദ്ധിക്കുന്നതാണ് ഇത്തരം പ്രതിഭാസത്തിന് കാരണം. ചിലപ്പോള്‍ വര്‍ഷത്തില്‍ മിക്ക മാസങ്ങളിലും ചില കൊന്നകള്‍ പൂക്കാറുണ്ട്.ചിലത് മേട മാസമാകുമ്പോഴേയ്ക്കും പൂക്കൾ കൊഴിഞ്ഞ് ഇലകൾ കൊണ്ട് മൂടുകയും ചെയ്യും.