തൃശ്ശൂർ: ചരിത്രപരമായ തീരുമാനം നടപ്പിലാക്കാലൊരുങ്ങി കേരള കലാമണ്ഡലം. മോഹനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്കും അവസരം ഒരുക്കാനാണ് തീരുമാനം. ഇതോടെ, കലാമണ്ഡലത്തിൽ ഇനി മുതൽ ആൺകുട്ടികൾക്കും പ്രവേശനം ലഭിക്കും. ഇന്ന് നടന്ന ഭരണസമിതി യോഗത്തിലാണ് നിർണായ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ലിംഗ ഭേദമന്യേ എല്ലാവർക്കും കലാമണ്ഡലത്തിൽ പ്രവേശനം നൽകുമെന്ന് ഭരണസമിതി അറിയിച്ചു.

ആൺകുട്ടികൾക്ക് പ്രവേശനം നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഏകകണ്ഠേനയാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. ഭരതനാട്യത്തിലും, കുച്ചിപ്പുടിയിലും, തിയേറ്റർ ആൻഡ് പെർഫോമൻസ് മേക്കിങ്ങിലും കോഴ്സുകൾ ആരംഭിക്കുന്നതാണ്. കരിക്കുലം കമ്മിറ്റിയാണ് പാഠ്യപദ്ധതി തീരുമാനിക്കുക. നീനപ്രസാദും ക്ഷേമാവതിയും ചരിത്രപരമായ മുഹൂർത്തമെന്നാണ് തീരുമാനത്തെ വിശേഷിപ്പിച്ചത്.