അഞ്ചൽ മണലിൽ രണ്ടാം അക്കുഡേറ്റ് പാലത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ദീപു.കുളിക്കുന്നതിനിടയിൽ വലിയ ഒഴുക്ക് അനുഭവപ്പെട്ടതുമൂലം ദീപു ഒഴുകി പോകുകയായിരുന്നു.തെന്മല ഡാമിൽ നിന്നും വരുന്ന കാനാലാണിത്.പുനലൂരിൽ നിന്നുള്ള ഫയർ ഫോഴ്‌സ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു മണിക്കൂറുകൾ നീണ്ട ഫയർ ഫോഴ്സിന്റെയും, നാട്ടുകാരുടെയും തിരച്ചിലിൽ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഡാമിൽ നിന്നുള്ള നീരോഴുക്ക് കുറച്ചതിന് ശേഷമുള്ള തിരച്ചിലിനോടുവിലാണ് കിലോമീറ്ററുകൾ അകലെയുള്ള വെഞ്ചേമ്പ് ഭാഗത്തുനിന്നും മൃതദേഹം കണ്ടെടുത്തത്.ദീപുവിന്റെ കുടുംബം മൂന്ന് വർഷമേ ആയിട്ടുള്ളു കോമളത്ത് ഗുരുമന്ദിരത്തിന് സമീപം താമസമാക്കിയിട്ട്.വയറിംഗ് തൊഴിലാളിയാണ് ഇയാൾ. ഭാര്യയും, രണ്ട് കുട്ടികളും ഉണ്ട്. അഞ്ചൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

error: Content is protected !!