
കടയ്ക്കലിൽ കഴിഞ്ഞ വർഷത്തെപോലെ ഈ വർഷവും സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് 2024 സംഘടിപ്പിക്കുന്നു .ജില്ലാ ഫുട്ബോൾ അസോസിയേഷൻ, കടയ്ക്കൽ ഗ്രാമപഞ്ചായത്ത്, സംസ്കൃതി ക്ലബ് ആൽത്തറമൂട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.

ഈ വേനൽ അവധികാലത്ത് 15 വയസ്സുവരെയുള്ള ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പങ്കെടുക്കാം, കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് പരിശീലനം.കഴിഞ്ഞ വർഷത്തെ ക്യാമ്പിൽ 75 കുട്ടികൾ പങ്കെടുത്തു.
രജിസ്ട്രേഷനായി താഴെ കാണുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
9447281010, 9074622471, 99961888533, 9495209680

