കടയ്ക്കൽ: പഴവൂർക്കോണം പ്രദേശവാസികളുടെ യാത്രാ ക്ലേശത്തിന് പരിഹാരം. പഴവൂർ ക്കോണം- ഇരപ്പുപാറ – ഭജനമഠം റോഡിൽ കലുങ്ക് നിർമ്മാണത്തിന് പ്രസിഡന്റ് എം എസ് മുരളി തറക്കല്ലിട്ടു. പഞ്ചായത്ത് അംഗം പി സിന്ധു അധ്യക്ഷയായി. ദുഷന്ത കുമാർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് തനത് ഫണ്ട് 4.5 ലക്ഷം രൂപ ചെലവഴി ച്ചാ ണ് കലുങ്ക് നിർമ്മിക്കുന്നത്. പഴവൂർക്കോ ണം പ്രദേശവാസികൾക്ക് ഭജനമഠം ജം ഗ്ഷനിൽ 3 കിലോമീറ്റർ ചുറ്റിയാണ് എത്തി യിരുന്നത്. കലുങ്ക് നിർമ്മിക്കുന്നതോടെ 100 മീറ്റർ സഞ്ചരിച്ചാൽ ഭജനമഠത്തിൽ എത്തിച്ചേരാൻ സാധിക്കും. പഞ്ചായത്ത് മുൻ അംഗങ്ങളായ സുധാകരൻ, വിനയകു മാർ, പൊതു പ്രവർത്തകരായ അരുൺ ദാസ് ഭജനമഠം, പ്രദീപ് എന്നിവർ സംസാ രിച്ചു.