
വിശ്വസൗന്ദര്യ മത്സരത്തിൽ സൗദി അറേബ്യയും പങ്കാളിയാവുന്നു. ചരിത്രത്തിൽ ആദ്യമായാണ് മിസ് യൂണിവേഴ്സ് മത്സരത്തിൽ സൗദി പങ്കെടുക്കുന്നത്. രാജ്യത്തെ പ്രതിനിധീകരിച്ച് 27-കാരിയായ റൂമി അല്‍ഖഹ്താനിയാണ് മത്സരിക്കുന്നത്.
‘മിസ് യൂണിവേഴ്‌സ് 2024 മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. മത്സരത്തില്‍ സൗദി അറേബ്യയുടെ അരങ്ങേറ്റമാണിത്.’-ഇന്‍സ്റ്റാഗ്രാമില്‍ റൂമി അല്‍ഖഹ്താനി കുറിച്ചു. കുറിപ്പിനൊപ്പം മിസ് സൗദി അറേബ്യ കിരീടം അണിഞ്ഞ് നില്‍ക്കുന്ന ചിത്രവും റൂമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
സെപ്റ്റംബറില്‍ മെക്‌സിക്കോയിലാണ് മിസ് യൂണിവേഴ്‌സ് മത്സരം നടക്കുന്നത്. സെൻട്രൽ അമേരിക്കൻ രാജ്യമായ നിക്കരാഗ്വയിൽ നിന്നുള്ള ഷീനിസ് പലാസിയോസ് ആണ് കഴിഞ്ഞ വർഷം വിശ്വസുന്ദരി കിരീടം സ്വന്തമാക്കിയത്. സാൽവഡോറിൽ മത്സരത്തിൽ 84 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരികളെ പിന്തള്ളിയാണ് ഷീനിസ് വിജയകിരീടം സ്വന്തമാക്കിയത്.

