
കടയ്ക്കൽ: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചശേഷം ഒളിവിൽ പോയ പ്രതിയെ 10 വർഷത്തിനുശേഷം കടയ്ക്കൽ പോലീസ് പിടികൂടി. തിരുവനന്തപുരം കരമന നെടുങ്കാട് ശാസ്ത്രി നഗറിൽ TC 54/530 അനീഷ് കുമാറാണ് പിടിയിലായത്. 2014 -ൽ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം നേടിയ ശേഷം ഒളിവിൽ പോയ അനീഷ് കുമാർ വി വിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. കടയ്ക്കൽ എസ് എച്ച് ഒ എസ് ബി പ്രവീൺ എസ്ഐമാരായ രാകേഷ്, റസൽ രാജ്, സിപിഒമാരായ രാജേഷ്, സജിൻ, അൻസർ, അൻഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് തിരുവനന്തപുരത്ത് ഒളിവിൽ കഴിയുകയായിരുന്ന അനീഷ് കുമാറിനെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

