Month: March 2024

കനാലിൽ കാണാതെ പോയ അഞ്ചൽ കോമളം സ്വദേശി ദീപുവിന്റെ മൃതദേഹം കണ്ടെത്തി.

അഞ്ചൽ മണലിൽ രണ്ടാം അക്കുഡേറ്റ് പാലത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ദീപു.കുളിക്കുന്നതിനിടയിൽ വലിയ ഒഴുക്ക് അനുഭവപ്പെട്ടതുമൂലം ദീപു ഒഴുകി പോകുകയായിരുന്നു.തെന്മല ഡാമിൽ നിന്നും വരുന്ന കാനാലാണിത്.പുനലൂരിൽ നിന്നുള്ള ഫയർ ഫോഴ്‌സ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി…

അബുദാബി ലുലുവിൽ നിന്ന് ഒന്നരക്കോടി രൂപ അപഹരിച്ച് മുങ്ങി: കണ്ണൂര്‍ സ്വദേശിക്കെതിരേ അബുദാബി പോലീസിൽ പരാതി നൽകി സ്ഥാപനം

അബുദാബി: ജോലിചെയ്യുന്ന സ്ഥാപനത്തില്‍നിന്ന് വന്‍ തുക തിരിമറി നടത്തി കണ്ണൂര്‍ സ്വദേശിയായ യുവാവ് മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ് ഓഫീസ് ഇന്‍ ചാര്‍ജായി ജോലിചെയ്തുവരികയായിരുന്ന കണ്ണൂര്‍ നാറാത്ത് സുഹറ മന്‍സിലില്‍ പൊയ്യക്കല്‍ പുതിയ പുരയില്‍…

ചരിത്രപരമായ തീരുമാനത്തിലേക്ക് കലാമണ്ഡലം, മോഹിനിയാട്ടം പഠിക്കാൻ ഇനി ആൺകുട്ടികൾക്കും അവസരമൊരുക്കും

തൃശ്ശൂർ: ചരിത്രപരമായ തീരുമാനം നടപ്പിലാക്കാലൊരുങ്ങി കേരള കലാമണ്ഡലം. മോഹനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്കും അവസരം ഒരുക്കാനാണ് തീരുമാനം. ഇതോടെ, കലാമണ്ഡലത്തിൽ ഇനി മുതൽ ആൺകുട്ടികൾക്കും പ്രവേശനം ലഭിക്കും. ഇന്ന് നടന്ന ഭരണസമിതി യോഗത്തിലാണ് നിർണായ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ലിംഗ ഭേദമന്യേ എല്ലാവർക്കും കലാമണ്ഡലത്തിൽ…

ഡോ. കെ എസ് അനിൽ വെറ്ററിനറി സർവകലാശാല വിസി

തിരുവനന്തപുരം > പൂക്കോട്‌ വെറ്ററിനറി സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറായി ഡോ. കെ എസ്‍ അനിലിനെ നിയമിച്ചു. മണ്ണുത്തി വെറ്റിനറി കോളജിലെ ലൈവ് സ്റ്റോക്ക് മാനേജ്മെൻ്റ് വകുപ്പിൽ പ്രൊഫസറാണ് ഡോ. അനിൽ. ഗവർണർ സ്വന്തംനിലയിൽ നിയമിച്ച വൈസ്‌ ചാൻസലർ ഡോ. പി…

പരീക്ഷ ചൂടിന് വിരാമം! മധ്യവേനലവധിക്കായി സ്കൂളുകൾ ഇന്ന് അടയ്ക്കും.

തിരുവനന്തപുരം: ഒരു മാസക്കാലം നീണ്ട പരീക്ഷ ചൂടിന് ഇന്ന് വിരാമമാകും. ഇന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ബയോളജി പരീക്ഷയാണ് നടക്കുന്നത്. ഈ പരീക്ഷ പൂർത്തിയാകുന്നതോടെ മധ്യവേനലവധിക്കായി സ്കൂളുകൾ ഇന്ന് അടയ്ക്കും. സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് 2 മാസമാണ് മധ്യവേനലവധി നൽകുന്നത്. മറ്റ് ക്ലാസുകളിലെ…

ഗോവയിൽ കാണാതായ നേപ്പാൾ മേയറുടെ മകളെ കണ്ടെത്തി; സുരക്ഷിതയെന്ന് കുടുംബം

പനാജി> തിങ്കളാഴ്ച ​ഗോവയിൽ നിന്നു കാണാതായ നേപ്പോൾ മേയറുടെ മകളെ രണ്ട് ദിവസത്തിന് ശേഷം കണ്ടെത്തി. നേപ്പാളിലെ ധംഗതി സബ് മെട്രോ പൊളിറ്റിയൻസ് സിറ്റി മേയറായ ഗോപാൽ ഹാമലിന്റെ മകൾ ആരതി ഹമാൽ (36) നെയാണ് നോർത്ത് ഗോവയിലെ മന്ദ്രേമിലെ ഒരു…

വിശ്വ സുന്ദരിയാകാന്‍ സൗദി യുവതിയും; മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കുന്നത് ഇതാദ്യമായി

വിശ്വസൗന്ദര്യ മത്സരത്തിൽ സൗദി അറേബ്യയും പങ്കാളിയാവുന്നു. ചരിത്രത്തിൽ ആദ്യമായാണ് മിസ് യൂണിവേഴ്സ് മത്സരത്തിൽ സൗദി പങ്കെടുക്കുന്നത്. രാജ്യത്തെ പ്രതിനിധീകരിച്ച് 27-കാരിയായ റൂമി അല്‍ഖഹ്താനിയാണ് മത്സരിക്കുന്നത്. ‘മിസ് യൂണിവേഴ്‌സ് 2024 മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. മത്സരത്തില്‍ സൗദി അറേബ്യയുടെ അരങ്ങേറ്റമാണിത്.’-ഇന്‍സ്റ്റാഗ്രാമില്‍…

“ഞാന്‍ വോട്ട് ചെയ്യും, ഉറപ്പായും ചെയ്യും” – ക്യാമ്പസുകളില്‍ വോട്ടുസന്ദേശവുമായി ‘സ്വീപ്’

സിസ്റ്റമറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷന്‍ ആന്റ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍ അഥവാ “സ്വീപ്” നടത്തുന്ന ബോധവത്കരണത്തിന് പുതുമയുടെ നിറവും ഫലപ്രാപ്തിയുമുണ്ട്.കൂടുതല്‍ പേര്‍ വോട്ടുരേഖപ്പെടുത്താനുള്ള സന്നദ്ധതയിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് സ്വീപിന്റെ പ്രവര്‍ത്തനത്തിന് ഗുഡ് സര്‍ട്ടിഫിക്കറ്റ്.ഫ്‌ളാഷ് മോബോടുകൂടി ശ്രീനാരായണ നഴ്‌സിംഗ് കോളജിലെത്തിയാണ് സ്വീപിന്റെ ‘ക്യാമ്പസ് നഗരപ്രദക്ഷിണത്തിന്’ സമാപനമായത്.വോട്ടിന്റെ…

ടെക്നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം

കുളത്തൂപ്പുഴ സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് www.polyadmission.org/ths വഴി ഏപ്രില്‍ മൂന്ന് വരെ അപേക്ഷിക്കാം. 60 പേര്‍ക്കാണ് പ്രവേശനം. ഫോണ്‍: 9846170024, 9995349471, 9539713709, 9400006463.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ യുവഡോക്ടർ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സീനിയർ റസിഡൻ്റ് ഡോക്ടറും വെള്ളനാട് സ്വദേശിനിയുമായ അഭിരാമിയാണ് മരിച്ചത്.മെഡിക്കല്‍ കോളേജിന് സമീപത്തെ പിടി ചാക്കോ നഗറിലെ ഫ്ലാറ്റില്‍ മരിച്ച നിലയിലാണ് അഭിരാമിയെ കണ്ടെത്തിയത്. അമിത അളവില്‍ അനസ്തേഷ്യ…