Month: March 2024

യു എ ഇ ദേശീയ സീനിയർ ക്രിക്കറ്റ് ടീമിൽ ഇടം നേടി കടയ്ക്കൽ സ്വദേശി സുധീഷ്

യു എ ഇ ദേശീയ സീനയർ ക്രിക്കറ്റ് ടീമിൽ ഇടം നേടി കടയ്ക്കൽ സ്വദേശി സുധീഷ് 2024 ഫെബ്രുവരിയിൽ സൗത്ത് ആഫ്രിക്കയിൽ വച്ച് നടന്ന ഇന്റർനാഷണൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് വേൾഡ് കപ്പിൽ യു എ ഇ സീനിയർ ടീമിന് വേണ്ടി അഞ്ച്…

വനിത കമ്മീഷൻ മാധ്യമ പുരസ്കാരം വി ജെ വര്‍ഗീസിന്

മികച്ച ഫീച്ചറിനുള്ള സംസ്ഥാന വനിത കമ്മീഷൻ മാധ്യമ പുരസ്കാരം ദേശാഭിമാനി വയനാട് ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ വി ജെ വര്‍ഗീസിന്. വയനാട് നൂല്‍പ്പുഴ തേര്‍വയല്‍ ആദിവാസി കോളനിയിലെ ട്രാന്‍സ്ജന്‍ഡറായ പ്രകൃതിയെ കുറിച്ചുള്ള ‘ജീവിച്ചോട്ടെ നൂല്‍പ്പുഴയിലെ പ്രകൃതി’ എന്ന ഫീച്ചറിനാണ് പുരസ്‌കാരം. 20,000…

ചെറുകര അംഗൻവാടി കെട്ടിടത്തിന് തറക്കല്ലിട്ടു

കുമ്മിൾ പഞ്ചായത്തിൽ ചെറുകര അംഗൻവാടി കെട്ടിടത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ തറക്കല്ലിട്ടു. പഞ്ചായത്ത് പ്രസിഡന്റ് കെ മധു അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി രജിത കുമാരി സ്വാഗതം പറഞ്ഞു. ചെറുകര സ്വദേശി എം കെ ബിജുവാണ് അംഗൻവാടി കെട്ടിടത്തിന്…

കൈറ്റിന്റെ റോബോട്ടിക് ലാബ് പദ്ധതിയ്ക്ക് ദേശീയ പുരസ്‌കാരം

സർക്കാർ രംഗത്തെ ഐ.ടി സംരംഭങ്ങൾക്കുള്ള 2024 ലെ ടെക്‌നോളജി ‘സഭ അവാർഡ്’ പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷന് (കൈറ്റ്) ലഭിച്ചു. ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബുകളിലൂടെ 2000 സ്‌കൂളുകളിൽ 9000 റോബോട്ടിക് കിറ്റുകളിലൂടെ നടപ്പാക്കുന്ന റോബോട്ടിക്‌സ്/…

മുതിർന്ന പൗരന്മാർക്കുള്ള തപാൽ വോട്ട് സൗകര്യം ഇനി 85 വയസ്സിന് മുകളിലുള്ളവർക്ക്

തിരഞ്ഞെടുപ്പിൽ 80 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് നൽകിയിരുന്ന തപാൽ വോട്ട് സൗകര്യം 85 വയസ്സിന് മുകളിലുള്ളവർക്കായി ഭേദഗതി വരുത്തി. വോട്ടർ പട്ടികയിൽ പേരുള്ള 85 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ഈ സൗകര്യം ഉപയോഗിക്കാമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു.…

എസ്.എസ്.എൽ.സി: 4,27,105 വിദ്യാർഥികൾ പരീക്ഷ എഴുതും

ഈ വർഷത്തെ എസ്.എസ്.എൽ.സി / ടി.എച്ച്.എസ്.എൽ.സി / എ.എച്ച്.എൽ.സി പരീക്ഷ സംസ്ഥാനത്തെ 2955 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,105 വിദ്യാർഥികൾ റഗുലർ വിഭാഗത്തിൽ എഴുതും. മാർച്ച് 4 മുതൽ 25 വരെയാണ് പരീക്ഷ. 2,17,525…

ചിത്രരചനാ പഠനത്തിന് അപേക്ഷിക്കാം

ആറൻമുള വാസ്തുവിദ്യാഗുരുകുലത്തില്‍ അവധിക്കാല ചിത്രകലാപഠനം ”നിറച്ചാര്‍ത്ത്” കോഴ്‌സിന്റെ 2024 ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. ഒന്ന് മുതല്‍ ഏഴ് വരെ ജൂനിയര്‍ (ഫീസ്-2500), എട്ടാം ക്ലാസ്സ് മുതലുള്ള സീനിയര്‍ (ഫീസ്-4000) എന്നിങ്ങനെയാണ് ക്ലാസുകള്‍. തിരുവനന്തപുരത്തും ആറൻമുളയിലുമായാണ് പുതിയ ബാച്ചുകള്‍. ഏപ്രില്‍, മെയ് മാസങ്ങളിലെ…

യു.കെ മലയാളിയുടെ ഇടപെടലിലൂടെ ബ്രിട്ടിഷ് പൊലീസ് പിടികൂടിയത് അന്താരാഷ്ട്ര വാഹന മോഷണ സംഘത്തെ

നോർത്താംപ്ടൻ :അന്താരാഷ്ട്ര വാഹന മോഷണ സംഘത്തെ ബ്രിട്ടീഷ് പൊലീസ് പിടികൂടിയത് മലയാളിയായ അഡ്വ : സുഭാഷ് ജോർജ്ജ് മാനുവലിന്റെ സഹായത്തോടെ. സുഭാഷിൻ്റെ സാങ്കേതിക പരിജ്ഞാനമാണ് പൊലീസിന് തുണയായത്. മലയാളിയും യുവ സംരംഭകനുമായ സുഭാഷിൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബിഎംഡബ്ല്യു സ്പെഷ്യൽ എഡിഷൻ 7…

പരീക്ഷാകാലമായതിനാൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കണം : മന്ത്രി വി ശിവൻകുട്ടി

പരീക്ഷാ കാലമായതിനാൽ കുട്ടികളുടെ ഏകാഗ്രത നഷ്ടപ്പെടുത്തുന്ന രീതിയിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഏതാണ്ട് 13 ലക്ഷത്തിൽ പരം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. 10, 11,12 ക്ലാസുകളിലെ കുട്ടികൾ പ്രധാന പൊതു പരീക്ഷയാണ്…

ബി.എസ്.സി. നഴ്‌സിംഗ് പ്രവേശനം എന്‍ട്രന്‍സ് പരീക്ഷ വഴിയാക്കും

സംസ്ഥാനത്തെ ബി.എസ്.സി. നഴ്‌സിംഗ് പ്രവേശനം എന്‍ട്രന്‍സ് പരീക്ഷ വഴിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2024-25 അധ്യായന വര്‍ഷം മുതല്‍ ഇത് നടപ്പിലാക്കും.