പനാജി> തിങ്കളാഴ്ച ഗോവയിൽ നിന്നു കാണാതായ നേപ്പോൾ മേയറുടെ മകളെ രണ്ട് ദിവസത്തിന് ശേഷം കണ്ടെത്തി. നേപ്പാളിലെ ധംഗതി സബ് മെട്രോ പൊളിറ്റിയൻസ് സിറ്റി മേയറായ ഗോപാൽ ഹാമലിന്റെ മകൾ ആരതി ഹമാൽ (36) നെയാണ് നോർത്ത് ഗോവയിലെ മന്ദ്രേമിലെ ഒരു ഹോട്ടലിൽ നിന്ന് കണ്ടെത്തിയത്. മകളെ കണ്ടെത്തിയെന്ന വിവരം ഗോപാൽ ഹമാലും സ്ഥിരീകരിച്ചു.
മകളെ ഗോവയിൽ കാണാതായെന്ന ഗോപാലിന്റെ പാരതിയെ തുടർന്ന് ഗോവൻ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. മകളെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് ഗോപാൽ ഹമാൽ എക്സിൽ കുറിപ്പിടുകയും ചെയ്തിരുന്നു. അന്വേഷണം ഊർജ്ജിതമാക്കിയ ഗോവൻ പൊലീസ് രണ്ട് ദിവസത്തിന് ശേഷം യുവതിയെ കണ്ടെത്തുകയായിരുന്നു.
തിങ്കളാഴ്ച രാത്രി 9.30ഓടെ അശ്വേം പാലത്തിന് സമീപമാണ് ആരതിയെ അവസാനമായി കണ്ടതെന്നാരുന്നു സുഹൃത്തുക്കൾ പറഞ്ഞത്. അതേസമയം, ആരതിയെ കാണാതായതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും ഗോവൻ പൊലീസ് വ്യക്തമാക്കി.